മൂന്നാർ: ഇടുക്കിയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മഹാരാഷ്ട്രയില്‍ നിന്നും തിരിച്ചെത്തിയ മൂന്നാര്‍ സ്വദേശിക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 21ന് മൂന്നാറിലെത്തിയ ഇയാള്‍ ആരോഗ്യ വകുപ്പിന്റെ നിര്‍ദ്ദേശ പ്രകാരം മൂന്നാര്‍ ശിക്ഷക് സദനിലെ ക്വാറന്‍റീന്‍ കേന്ദ്രത്തിലായിരുന്നു. മറ്റാരുമായി ഇയാള്‍ക്ക് സമ്പര്‍ക്കമുണ്ടായിട്ടില്ലെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി. 

കഴിഞ്ഞ 20ന് മഹാരാഷ്ട്രയില്‍ നിന്നും ചരക്കു ലോറിയില്‍ മംഗലാപുരത്തെത്തി. ഇവിടെ നിന്നും കെഎസ്ആര്‍ടിസി ബസില്‍ കയംകുളത്ത് എത്തുകയും ഇവിടെ സുഹൃത്തിന്‍റെ വീട്ടില്‍ തങ്ങിയതിന് ശേഷം ആരോഗ്യവകുപ്പും പൊലീസും ഇടപെട്ട് ആംബുലന്‍സില്‍ മൂന്നാറിലെത്തിക്കുകയായിരുന്നു. വീട്ടിലേയ്ക്ക് പോകാന്‍ അനുവദിക്കാതെ നിരീക്ഷണ കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തു. നിലവില്‍ പ്രൈമറി കോണ്ടാക്ട് കായംകുളത്ത് മാത്രമാണ് ഉള്ളത്. ഇവരെയും നിരീക്ഷണത്തിലാക്കിയതായാമ് വിവരം.