ആലപ്പുഴ: പുന്നപ്ര ശാന്തി ഭവനിൽ തെരുവിൽ നിന്നൊരു അതിഥി കൂടിയെത്തി. പുതുവത്സര ദിനത്തിൽ പുലർച്ചെ പുന്നപ്ര പൊലീസാണ് യുവാവിനെ ശാന്തിഭവനിലെത്തിച്ചത്. മനോനില തെറ്റിയ ഇയാൾ മുഷിഞ്ഞ വേഷത്തിൽ റോഡിൽ കിടക്കുമ്പോഴാണ് പൊലിസിന്റെ ശ്രദ്ധയിൽപ്പെട്ടത്. തുടർന്നാണ് പൊലീസ് ജീപ്പിൽ ഇയാളെ ശാന്തി ഭവനിലെത്തിച്ചത്.

ബ്രദർ മാത്യു ആൽബിൻ മുടിയും താടിയും വെട്ടി കുളിപ്പിച്ചു പുതുവസ്ത്രം ധരിപ്പിച്ചു പുതു വർഷം ശാന്തി ഭവനിൽ അഭയം നൽകുകയായിരുന്നു. കൊല്ലം വിഴിഞ്ഞം സ്വദേശി ഷാൻ എന്നാണ് ഇയാൾ പറയുന്നത്. ഈ യുവാവിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 94 47403035 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ആൽബിൻ അറിയിച്ചു.