കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.
പാലക്കാട്: പാലക്കാട്ട് വീണ്ടും എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സസ്പെന്‍ഷന്‍. കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിലാണ് നടപടി.
6 ഉദ്യോഗസ്ഥരാണ് സസ്പെന്‍ഷനിലായത്. മാനേജർ രാജേന്ദ്രൻ, പ്രിവൻ്റീവ് ഓഫീസർ ജയചന്ദ്രൻ ,സിവിൽ എക്സൈസ് ഓഫീസർ നടേശൻ, ടൈപ്പിസ്റ്റുകളായ വിനോദ് , രേവതി, ഡ്രൈവർ കൃഷ്ണകുമാർ എന്നീ 6 പേരാണ് സസ്പെൻഷനിലായത്. മെയ് 24 ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു.
