Asianet News MalayalamAsianet News Malayalam

ദേശീയപാതാ വികസനം അട്ടിമറിച്ചത് ബി ജെ പി അല്ല; പിണറായി സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍: സി ആര്‍ നീലകണ്ഠന്‍

പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഗതികെട്ട ജനകീയ ഇടപെടലാണ് പുതിയ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

anti people policies of the Pinarayi government is swept national highway development not bjp CR Neelakandan said
Author
Thiruvananthapuram, First Published May 7, 2019, 1:18 PM IST

തിരുവനന്തപുരം: കേരളത്തിലെ ദേശീയ പാതാ വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടതിന് കാരണം ബി ജെ പി സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ശ്രീധരന്‍ പിള്ള കേന്ദ്ര മന്ത്രിക്ക് നല്‍കിയ നല്‍കിയ കത്തല്ലെന്ന് ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവും പരിസ്ഥിതി പ്രവര്‍ത്തകനുമായ സി ആര്‍ നീലകണ്ഠന്‍. പ്രളയം സാരമായി ബാധിച്ച പ്രദേശങ്ങളില്‍ പോലും ദേശീയ പാതയുടെ പേര് പറഞ്ഞ് കുടിയൊഴിപ്പിക്കല്‍ നടത്താനുള്ള ശ്രമങ്ങളുടെ പശ്ചാത്തലത്തില്‍ താനടക്കമുള്ള ദേശീയ പാതാ ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ദില്ലിയില്‍ പോയി റോഡ് ഗതാഗത ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി അടക്കമുള്ളവരെ കണ്ടതിനെ തുടര്‍ന്നാണ് ഈ നടപടിയെന്നും സി ആര്‍ നീലകണ്ഠന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. 

ദേശീയപാതാ വികസനത്തിന്‍റെ മറവില്‍ കേരള സര്‍ക്കാര്‍ നടത്തുന്ന ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ഇടപെടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സമീപിച്ചിരുന്നു. ബി ജെ. പി മാത്രമാണ് അനുകൂല നിലപാട് എടുത്തത്. തുടര്‍ന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യ പ്രകാരം ശ്രീധരന്‍ പിള്ള ഗഡ്ക്കരിക്കുള്ള കത്ത് നല്‍കുകയായിരുന്നു. പിണറായി വിജയന്‍ സര്‍ക്കാറിന്‍റെ ജനവിരുദ്ധ നയങ്ങള്‍ കാരണം ഗതികെട്ട ജനകീയ ഇടപെടലാണ് പുതിയ അവസ്ഥയ്ക്ക് വഴിയൊരുക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഇതാണ് അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ദേശീയപാത വികസനം ബിജെപിയും സമരസമിതിയും ചേർന്ന് അട്ടിമറിച്ചു എന്ന് സിപിഐഎം കേന്ദ്രങ്ങളിൽ നിന്നുള്ള പ്രചരണം ചുങ്കപ്പാത യിൽ നിന്ന് കൊള്ളയടിക്കാനുള്ള അവസരം നഷ്ടപ്പെട്ടതിന്റെ രോഷമാണ്. ഇപ്പോൾ പ്രചരിച്ചുകൊണ്ടിരിക്കുന്ന പി എസ് ശ്രീധരൻ പിള്ളയുടെ കേന്ദ്ര ഗതാഗത മന്ത്രിയായ നിതിൻ ഗഡ്കരികുള്ള കത്ത് ദേശീയ പാത ആക്ഷൻ കൗൺസിൽ ചെയർമാൻ കൂടിയായ ഹാഷിം ചെന്നംപള്ളിയുടെ ആവശ്യപ്രകാരം അദ്ദേഹം നൽകിയതാണ്. കേരളത്തിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും സമരസമിതി നേരിൽ കാണുകയും ഇതേ ആവശ്യം ഉന്നയിക്കുകയും ചെയ്തിട്ടുണ്ട്. അതിൽ സഹകരിക്കാൻ തയ്യാറായത് ബിജെപി സംസ്ഥാന പ്രസിഡൻറ് മാത്രമാണ്. കേന്ദ്ര ഭരണ കക്ഷി എന്ന നിലയിൽ അവരുടെ കത്തിന് വിലയുണ്ട് ഉണ്ട് എന്ന് കരുതി കൊണ്ട് തന്നെയാണ് ആ കത്തും മറ്റ് അനുബന്ധ രേഖകളുമായി ഹാഷിം ചേന്നം പിള്ളിയുടെ കൂടെ ഞാനടക്കമുള്ള സമര സമിതി അംഗങ്ങൾ ഞങ്ങൾ ഡൽഹിയിൽ പോയത്. ദേശീയപാത ആക്ഷൻ കൗൺസിലിന്റെ ആവശ്യം എന്തായിരുന്നു എന്ന് മറച്ചുവച്ചുകൊണ്ട് പി എസ് ശ്രീധരൻ പിള്ളയും സമരസമിതിയും ദേശീയപാത വികസനം അട്ടിമറിച്ചു എന്നാണ് സിപിഐഎം നേതാക്കൾ പ്രചരിപ്പിക്കുന്നത്.

എന്തായിരുന്നു ദേശീയപാത അത് ഇരകളുടെ ആവശ്യം?

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള 22 കിലോമീറ്റർ, ഇപ്പോൾ എൻഎച്ച് 66, പഴയ എൻഎച്ച് 17, ഭാഗത്ത് നിലനിൽക്കുന്ന സവിശേഷമായ ചില പ്രശ്നങ്ങൾ കേന്ദ്രത്തെയും നാഷണൽ ഹൈവേ അതോറിറ്റിയെയും അറിയിക്കാൻ വേണ്ടിയാണ് അത്തരത്തിൽ ഒരു നിവേദനം തയ്യാറാക്കിയത്. അതിലെ ആവശ്യങ്ങൾ വളരെ പ്രധാനമാണ് എന്നതും ജനജീവിതത്തെ സാരമായി ബാധിക്കുന്നതാണ് എന്നും ബോധ്യം ആയതുകൊണ്ടാണ് പി എസ് ശ്രീധരൻ പിള്ള അത് ദേശീയ ഉപരിതല ഗതാഗത മന്ത്രി ക്ക് നൽകിയത്.

ആ നിവേദനത്തിന് ഉള്ളടക്കം ഇതാണ്...

ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെയുള്ള പ്രദേശത്തെ ജനങ്ങൾ രണ്ടാമത് കുടിയിറക്ക് ഭീഷണി നേരിടുന്നവരാണ്. ദേശീയപാത വികസനത്തിന് വേണ്ടി 15 വർഷം മുമ്പ് അവരുടെ ഭൂമി വിട്ടു നൽകിയിട്ട് അതിൻറെ നിസ്സാരമായ തുക പോലും ഇപ്പോഴും കിട്ടാത്തവരാണ് അവർ. ആ പാവപ്പെട്ട ജനങ്ങൾ അവൾ അവരുടെ ബാക്കിയുള്ള ഭൂമിയിൽ വീണ്ടും വീടുകെട്ടി ജീവിതം തുടങ്ങിയപ്പോഴാണ് 30മീറ്റർ അല്ല 45 മീറ്റർ ആണ് വേണ്ടത് എന്ന് പറഞ്ഞ് വീണ്ടും സ്ഥലം ഏറ്റെടുക്കാൻ അധികൃതർ വന്നത്. 30മീറ്റർ ഏറ്റെടുത്തിട്ടും ഒരു വരി പാത പോലും ഇപ്പോഴും അവിടങ്ങളിൽ വന്നിട്ടില്ല.

എറണാകുളത്തുള്ള എല്ലാ ജനപ്രതിനിധികൾക്കും രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും ഇക്കാര്യം അറിയാവുന്നതാണ്. സിപിഐ എം ഉൾപ്പെടെയുള്ള പാർട്ടികൾ ഈ വിഷയത്തിൽ ജനങ്ങളോടൊപ്പം നിൽക്കണമെന്ന് എന്ന് ആവശ്യപ്പെട്ടുകൊണ്ട് കാൽനടജാഥ നടത്തിയതാണ്.

കഴിഞ്ഞ പ്രളയത്തിൽ ഏറ്റവും ബാധിക്കപ്പെട്ട ഇടങ്ങളാണ് ഇടപ്പള്ളി മുതൽ മൂത്തകുന്നം വരെ. ഇവിടങ്ങളിലെ ജനങ്ങൾ ഞങ്ങൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ള സമയത്താണ് സ്ഥലം വിട്ടു കൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് അധികൃതർ വീടുകൾ മുങ്ങി പോയവർക്കും തകർന്നുപോയ വർക്കും നോട്ടീസ് അയച്ചത്. ജനങ്ങളുടെ ഈ പ്രാരാബ്ദങ്ങൾക്ക് സമാപനം കണ്ടതിനു ശേഷമേ ഭൂമി എടുക്കാവൂ എന്നാണ് സമരസമിതി ഇതി നിവേദനത്തിൽ ആവശ്യപ്പെട്ടത്.

ഈ പ്രളയത്തിൽ മുങ്ങിപ്പോയ ഭൂമിയിൽ ദേശീയപാത അതേപോലെ വികസിപ്പിച്ചാൽ അത് അശാസ്ത്രീയമാണെന്നും നിലനിൽക്കില്ല എന്നും നിവേദനത്തിൽ പറഞ്ഞിരുന്നു. അതിൻറെ കൂടെ തന്നെ ഏറെക്കാലമായി ദേശീയപാത ആക്ഷൻ കൗൺസിൽ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്ന ബദൽ അവതരിപ്പിക്കുകയും ചെയ്തു. പ്രളയത്തിൽ മുങ്ങി പോയ, ജനവാസം കൂടിയ, തിരക്കുള്ള കവലകളിലും 45 മീറ്റർ ദേശീയപാതക്ക് പകരം നിലവിലുള്ള 30 മീറ്ററിൽ നാലുവരി ആറുവരിയോ പണിയുകയോ ആവശ്യമെങ്കിൽ മേൽപ്പാലങ്ങൾ വഴിയും ഗതാഗത പ്രശ്നം പരിഹരിക്കണം എന്നായിരുന്നു ആക്ഷൻ കൗൺസിലിൻറെ നിർദ്ദേശം.

ഈ ആവശ്യങ്ങൾ എല്ലാം ഉന്നയിച്ചുകൊണ്ടാണ് ആണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും മറ്റും കാണാൻ പോയത്. പക്ഷേ ഇതെല്ലാം മറച്ചുവച്ച് കേരളത്തിൻറെ തെക്ക് മുതൽ വടക്ക് വരെയുള്ള ദേശീയപാത വികസനത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന് ഈയൊരു കത്താണ് തടസ്സം എന്ന് പ്രചരിപ്പിക്കുന്നതിന് സ്ഥാപിതതാത്പര്യങ്ങൾ ഉണ്ട്.

പ്രളയത്തിൻറെ ഇരകളെ ഉടനെ കുടിയൊഴിപ്പിക്കുന്നത് എന്ന് ഇന്ന് ആവശ്യപ്പെടേണ്ടത് അവരെ സംരക്ഷിക്കേണ്ടത് കേരള സർക്കാർ ആണ്, നമ്മുടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. പക്ഷേ പ്രളയ സമയത്ത് തൃശൂർ അടക്കമുള്ള ഇടങ്ങളിൽ ഇതിൽ സ്ഥലം ഏറ്റെടുക്കാനുള്ള സർവ്വേ നടപടിയുമായി കേരള പോലീസിൻറെ കാവലിൽ ഉദ്യോഗസ്ഥർ മുന്നോട്ടു പോയിരുന്നു. പ്രളയത്തിൻറെ ഇരകൾകൾ ക്യാമ്പുകളിൽ അഭയം പ്രാപിച്ചിട്ടുള്ള അവസരത്തിൽ പോലും അവർക്ക് കുടിയൊഴിഞ്ഞു പോകാനുള്ള നോട്ടീസ് അയക്കുകയാണ് ചെയ്തത്. ഇത് തടയാൻ പോലും നമ്മുടെ സർക്കാരൊ മുഖ്യമന്ത്രി പിണറായി വിജയനൊ ശ്രമിച്ചിട്ടില്ല. പകരം കേരളത്തിൽ സ്ഥലമേറ്റെടുപ്പ് ഒരു പ്രതിരോധവും ഇല്ലാതെ നടക്കുന്നു എന്ന റിപ്പോർട്ടാണ് കേന്ദ്രത്തിന് ഇന്ന് സമർപ്പിച്ചത്.

ദേശീയപാതാ വികസനം ദേശീയപാത വിൽപ്പനയാണ്, ദേശീയപാതയിലെ ടോൾ പിരിവ് കമ്പനികളുടെ കൊള്ളയാണ്, രാഷ്ട്രീയ പാർട്ടികൾക്കും നേതാക്കൾക്കും പങ്കുപറ്റാൻ ഉള്ള കച്ചവടമാണ്.

ആഗോളവൽക്കരണം ഉദാരവൽക്കരണം സ്വകാര്യവൽക്കരണം ഇതിനെയൊക്കെ എതിർക്കുന്നു എന്ന് അവകാശപ്പെടുന്ന ഇടതുപക്ഷം കേരളത്തിൻറെ എൻറെ പൊതുസ്വത്തായ ദേശീയപാത സ്വകാര്യകമ്പനികൾക്ക് എഴുതിത്തള്ളുകയാണ്. ദേശീയപാത ആക്ഷൻ കൗൺസിലിന്റെ സമരങ്ങളെയും ആവശ്യങ്ങളെയും ന്യായങ്ങളെയും അടിച്ചമർത്താനും ഇരകളുടെ പ്രതിരോധവും സമരവും ബിജെപിയുടെ താണ് എന്ന് വരുത്തി തീർക്കാനും സ്ഥലമേറ്റെടുപ്പ് ദ്രുതഗതിയിൽ നടത്താനുള്ള അത്യുത്സാഹം ആണ് പി എസ് ശ്രീധരൻ പിള്ളയുടെ കത്ത് പ്രചരിക്കുന്നത് വഴി കാണുന്നത്.

കഴക്കൂട്ടം മുതൽ വടക്കോട്ട് ഏറ്റെടുത്തിട്ടുള്ള 30 മീറ്ററിൽ ദേശീയപാത വികസിപ്പിക്കണം, ആവശ്യമുള്ളിടത്ത് മേൽപ്പാലങ്ങൾ വേണം, ഇനി വീണ്ടും ജനങ്ങളെ കുടിയൊഴിപ്പിക്കരുത്. വീടുകളും കടകളും നഷ്ടപ്പെടുന്നവർക്ക് ലഭിക്കുന്ന നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് എന്ന് പറയാനുള്ള സന്നദ്ധത പോലും കേരള സർക്കാരിന് ഇല്ല. 2013 ലെ ഭൂമി ഏറ്റെടുക്കൽ നിയമം നിലനിൽക്കുമ്പോൾ തന്നെ 1956 ലെ നിയമം വച്ച് ഭൂമി ഏറ്റെടുക്കുകയും, 2013ലെ നിയമപ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് കള്ള വാഗ്ദാനം നൽകുകയും ആണ് കേരള സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നത്. നഷ്ടപരിഹാരത്തുക എത്രയായിരിക്കുമെന്ന് പറയാൻ കഴിയുന്നില്ല, പുനരധിവാസം എന്ന ഒരു വാക്കുപോലും പദ്ധതിയിൽ ഇല്ല.

ദേശീയപാത ആക്ഷൻ കൗൺസിലിൻറെ ആവശ്യങ്ങൾ നിലപാടുകൾ വ്യക്തമാണ്. പല സംഘടനകളും പാർട്ടികളും നേതാക്കളും പ്രതിരോധ സമരത്തെ പിന്തുണച്ചിട്ടുണ്ട്, ഹൈബി ഈഡൻ, കെ വി തോമസ് എന്നിവരെ കൂടാതെ ബി ജെ പി സംസ്ഥാന പ്രസിഡൻറ് പി എസ് ശ്രീധരൻ പിള്ളയുടെ ഇപ്പോൾ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ആ കത്തും പോലും. പക്ഷേ ഇന്നേവരെ ഒരു സിപിഎം നേതാക്കളും ദേശീയപാത ഇരകൾക്കു വേണ്ടി നില കൊണ്ടിട്ടില്ല.
 

 

Follow Us:
Download App:
  • android
  • ios