കോഴിക്കോട്: കുറ്റ്യാടിക്കടുത്ത ഊരത്ത് സാമൂഹ്യ വിരുദ്ധർ വോളിബോൾ കോർട്ട് തകർത്തു. നെല്ലിയുള്ള പറമ്പിലെ തയ്യുള്ളതില്‍ മീത്തല്‍ രാമന്‍ നായര്‍ ആന്റ് സണ്‍സ് സ്റ്റേഡിയത്തിലെ എട്ടോളം ഹൈമാസ് ലൈറ്റുകളും, കോര്‍ട്ടില്‍ കുറുകെ സ്ഥാപിച്ച നെറ്റുമാണ് നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം.

രാവിലെ വോളിബോൾ പരിശീലനത്തിന് എത്തിയ വിദ്യാര്‍ഥികളാണ് ഗൗണ്ട് നശിപ്പിച്ചിട്ടിരിക്കുന്നത് ആദ്യം കാണുന്നത്. വോളിബോളിനെ ഹൃദയത്തിൽ സൂക്ഷിക്കുന്ന കുറ്റ്യാടിയിലെ സംഭവം ഏവരെയും ഞെട്ടിച്ചിട്ടുണ്ട്.

മലയോരമേഖലയിലെ കായിക പ്രതിഭകളെ ഉയർത്തിക്കൊണ്ടുവരുന്നതിൽ നിസ്തുലമായ പങ്കു വഹിക്കുന്ന കളിക്കളമാണിത് ഇത് നശിപ്പിച്ചതിനെതിരെ ശക്തമായ നടപടി എടുക്കുകയും മാതൃകാപരമായി കുറ്റവാളികളെ ശിക്ഷിക്കുകയും വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.