ഹരിപ്പാട്: ഹരിപ്പാട് കരുവാറ്റയില്‍ സാമൂഹ്യവിരുദ്ധർ വീട് കയറി അക്രമിച്ചു. കരുവാറ്റ പവർഹൗസിന് സമീപം മൂലശ്ശേരിൽ മധുവിന്റെ വീട്ടിൽ തിങ്കളാഴ്ച രാത്രി 12 മണിയോടെയായിരുന്നു സംഭവം. വീടിന്റെ ജനൽച്ചില്ലുകൾ തകർക്കുകയും പോർച്ചിൽ സൂക്ഷിച്ചിരുന്ന ബൈക്കിന് കേട് വരുത്തുകയും വേലിക്കല്ലുകൾ തകർക്കുകയും ചെയ്തു. ശബ്ദം കേട്ട് വീട്ടുകാർ ഉണർപ്പോഴേക്കും അക്രമികൾ രക്ഷപ്പെട്ടു. സംഭവത്തില്‍ മധു ഹരിപ്പാട് പൊലീസിൽ പരാതി നൽകി.