Asianet News MalayalamAsianet News Malayalam

ഹരിപ്പാട് റവന്യൂ ടവറില്‍ ട്രാൻസ്ഫോർമറിലേക്ക് ബന്ധിപ്പിക്കുന്ന വൈദ്യുത കേബിളുകൾ കത്തിച്ച നിലയിൽ

ഭൂമിക്കടിയിലൂടെ പ്രത്യകമായി ഓടകൾ നിർമ്മിച്ച് മുകൾ ഭാഗത്ത് ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ച് സുരക്ഷിതമാക്കിയിരുന്നതാണ്. എന്നാൽ കേബിളുകൾ കത്തിയ ഭാഗത്തെ ഗ്രില്ലുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു.

anti social elements set to fire electric cables in harippad revenue tower
Author
Haripad, First Published Dec 9, 2019, 6:45 PM IST

ഹരിപ്പാട് : ഹരിപ്പാട് റവന്യൂ ടവറിലെ ട്രാന്‍സ്ഫോമറിലേക്കുള്ള വൈദ്യുത കേബിളുകൾ കത്തിച്ച നിലയിൽ. ഹരിപ്പാട് റവന്യൂ ടവറിൽ വൈദ്യുത കണക്ഷൻ നൽകുന്നതിനായി കെഎസ്ഇബിയിലെയും ഹൗസിംഗ് ബോർഡിലെ ഇലക്ട്രിക്കൽ വിഭാഗം ഉദ്യോഗസ്ഥരും എത്തി പരിശോധിച്ചപ്പോഴാണ് കേബിളുകൾ കത്തിയനിലയിൽ കാണപ്പെട്ടത്. ഇലക്ട്രിക്ക് പോസ്റ്ററിൽ നിന്ന് റവന്യൂ ടവർ കോമ്പോണ്ടിൽ സ്ഥാപിച്ചിരിക്കുന്ന ട്രാൻസ്ഫോർമറിലേക്ക് ബന്ധിപ്പിക്കുന്ന ഭൂഗർഭ കേബിളാണ് കത്തിച്ചത്.

ഭൂമിക്കടിയിലൂടെ പ്രത്യകമായി ഓടകൾ നിർമ്മിച്ച് മുകൾ ഭാഗത്ത് ഇരുമ്പ് ഗ്രില്ല് സ്ഥാപിച്ച് സുരക്ഷിതമാക്കിയിരുന്നതാണ്. എന്നാൽ കേബിളുകൾ കത്തിയ ഭാഗത്തെ ഗ്രില്ലുകൾ ഇളക്കി മാറ്റിയ നിലയിലായിരുന്നു. 30 മീറ്റർ നീളത്തിലുള്ള ആർമെയ്ഡ് കേബിളുകളാണ് കത്തി നശിച്ചത്. ഏകദേശം ഒന്നര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി ഹൗസിംഗ് ബോർഡ് ഇലക്ട്രിക് വിഭാഗം ഉദ്യോഗസ്ഥൻ ജിജോ പറഞ്ഞു. സംഭവത്തില്‍ ഹരിപ്പാട് പൊലിസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

Follow Us:
Download App:
  • android
  • ios