കൂടാതെ, ചട്ടിയിലെ മണ്ണുവാരി വരാന്തയിലും വിതറി.
ഹരിപ്പാട്: ചിങ്ങോലി പന്ത്രണ്ടാം വാർഡ് 71-ാം നമ്പർ അംഗൻവാടിയില്‍ സമൂഹവിരുദ്ധരുടെ അതിക്രമം. കഴിഞ്ഞദിവസം രാത്രിയാണ് അതിക്രമം നടന്നത്. മുന്നിൽ വെച്ചിരുന്ന ചെടിച്ചട്ടികൾ തല്ലിയുടച്ചു സമീപത്തെ പറമ്പിലിട്ടു. ബാക്കിയുളളവ എടുത്തുകൊണ്ടുപോകുകയും ചെയ്തു. കൂടാതെ, ചട്ടിയിലെ മണ്ണുവാരി വരാന്തയിലും വിതറി. ഗ്രാമപ്പഞ്ചായത്ത് അധികൃതർ കരീലക്കുളങ്ങര പൊലീസിൽ പരാതി നൽകി. അടുത്തകാലത്തായി പ്രദേശത്ത് സമൂഹവിരുദ്ധ ശല്യം വർധിച്ചു വരുകയാണെന്ന് നാട്ടുകാർ പറഞ്ഞു.
Add Asianetnews as a Preferred Source

