കോഴിക്കോട്: നാദാപുരത്ത് വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട നാല് ഇരുചക്ര വാഹനങ്ങള്‍ അജ്ഞാതര്‍ തീവെച്ച് നശിപ്പിച്ചു. വാണിമേല്‍ കോടിയൂറയിലാണ് സംഭവം. കോടിയൂറയിലെ കോരമ്മന്‍ പുനത്തില്‍ കുഞ്ഞാലിയുടെ വീട്ടുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന ബുള്ളറ്റ്, രണ്ട് ബൈക്ക്, ഒരു സ്‌കൂട്ടര്‍ എന്നിവയാണ് അജ്ഞാതര്‍ കത്തിച്ചത്.

ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. വീട്ടുകാരുടെ പരാതിയില്‍ വളയം സിഐ എ വി ജോണ്‍, എസ്‌ഐ ആര്‍ സി ബിജു എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. 
ആക്രമണത്തിന് കാരണം വ്യക്തമല്ല. പൊലീസ്. പ്രതികള്‍ക്കായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.