Asianet News MalayalamAsianet News Malayalam

രേഖാചിത്രത്തിലെ ആളെ അറിയുന്നവർ എത്രയും വേഗം ബന്ധപ്പെടണം; ക്രൈംബ്രാഞ്ച് അഭ്യ‍ർഥന, കുട്ടിയുടെ മരണത്തിൽ അന്വേഷണം

2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം

Anyone who knows the person in the sketch should inform Crime Branch Request investigation child death btb
Author
First Published Dec 4, 2023, 12:08 PM IST

വയനാട്: എസ് കെ എം ജെ സ്കൂളിൽ മരണപ്പെട്ട കുട്ടിയുടെ കേസുമായി ബന്ധപ്പെട്ട ആളുടെ രേഖാചിത്രം ക്രൈംബ്രാഞ്ച് പുറത്തുവിട്ടു.  2018 ഡിസംബർ 31നാണ് കൽപ്പറ്റ എസ് കെ എം ജെ സ്കൂളിന്റെ പിൻവശത്തെ വരാന്തയിൽ സംശയകരമായ സാഹചര്യത്തിൽ മരണപ്പെട്ട് കിടന്ന കൽപ്പറ്റ ചുഴലി സൂര്യമ്പം കോളനിയിലെ ഷിജു എന്ന കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. 16 വയസായിരുന്നു പ്രായം. കുട്ടിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട്  അന്വേഷിക്കുന്ന ആളുടെ രേഖചിത്രമാണ് ക്രൈംബ്രാഞ്ച് പുറത്തുവിട്ടത്.

2020 മുതലാണ് ക്രൈംബ്രാഞ്ച് കേസിന്റെ അന്വേഷണം ഏറ്റെടുത്തത്. രേഖാചിത്രത്തിലെ ആളോട് സാമ്യമുള്ള ആളുകളെ കുറിച്ചുള്ള വിവരങ്ങൾ അറിയുന്നവർ വയനാട് ക്രൈംബ്രാഞ്ചിനെ വിവരം അറിയിക്കണമെന്നാണ് നിര്‍ദേശം. കല്‍പ്പറ്റ എസ് കെ എം ജെ യു പി സ്‌കൂളിലെ അഞ്ചാം ക്ലാസ് പ്രവര്‍ത്തിക്കുന്ന ബ്ലോക്കില്‍ സ്‌കൂള്‍ സ്റ്റോര്‍ റൂമിന് സമീപത്തായാണ് മൃതദേഹം കണ്ടെത്തിയത്.

ക്രിസ്തുമസ് അവധി കഴിഞ്ഞ് സ്‌കൂളിലെത്തിയ കുട്ടികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയിലുള്ള മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. വിവരങ്ങൾ നൽകുന്ന ആളുടെ പേര്, വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുന്നതാണെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന മൊബൈൽ നമ്പറിൽ വിവരം അറിയിക്കേണ്ടതാണ്.

Sp crime branch  94979 96944

Dysp crime branch  94979 90213, 949 792 5233

'തരുന്നത് 72,000 രൂപ, എന്നിട്ട് ലോഗോയും വേണമെന്ന് പറയുന്നത് അംഗീകരിക്കില്ല'; കേന്ദ്ര ആവശ്യം തള്ളി കേരള സർക്കാർ

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios