മത്സരാർത്ഥികൾ തായമ്പക കൊട്ടുന്ന 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയും അപേക്ഷയോടൊപ്പം അയയ്ക്കണം. 

കോഴിക്കോട്: ശ്രീരുദ്ര ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന തായമ്പകോൽസവം - അഖില കേരള തായമ്പക മത്സരത്തിൽ പങ്കെടുക്കാൻ വാദ്യ കലാപ്രതിഭകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ട് വയസ്സിനും 17 വയസിനുമിടയിൽ പ്രായമുള്ള ആൺ കുട്ടികൾക്കും പെൺ കുട്ടികൾക്കും അപേക്ഷിക്കാം. 20 മിനിട്ടായിരിക്കും മത്സരസമയം. 

ചുരുങ്ങിയത് നാല് അനുസാരിവാദ്യക്കാരെ മത്സരാർത്ഥികൾ കൊണ്ടുവരണം. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടുന്നവർക്ക് 'ശ്രീരുദ്ര ഫൗണ്ടേഷൻ സ്വർണ്ണ മെഡലുകൾ' സമ്മാനിക്കും. മേൽവിലാസം, ഫോൺ നമ്പർ , അധാർ കാർഡ് അല്ലെങ്കിൽ ജനന സർട്ടിഫിക്കറ്റ്, ഗുരുവിന്റെ പേര് തുടങ്ങിയ വിവരങ്ങൾ ഉൾപ്പെടെ മാർച്ച് 20ന് മുമ്പ് അപേക്ഷിക്കണം. മത്സരാർത്ഥികൾ തായമ്പക കൊട്ടുന്ന 5 മിനുട്ട് ദൈർഘ്യമുള്ള വിഡിയോയും അപേക്ഷയോടൊപ്പം അയയ്ക്കണം. 

അപേക്ഷ അയയ്ക്കേണ്ട ഇ-മെയിൽ വിലാസം - foundationsrirudra@gmail.com

പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർ മുഖ്യ രക്ഷാധികാരിയായ തായമ്പകോത്സവം ഏപ്രിൽ 7 ന് കോഴിക്കോട് , കൊയിലാണ്ടിയിലെ കുറുവങ്ങാട് നരിക്കുനി എടമന വേട്ടയ്ക്കൊരുമകൻ ക്ഷേത്രത്തിലാണ് നടക്കുക. ഫോൺ - 9946487889, 6235724909

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം...