ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. ഇയാളെ ചികിത്സയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട്: കോഴിക്കോട് ചക്കുംകടവില്‍ അർജൻ്റീനയുടെ വിജയാഘോഷത്തിന്‍റെ ഭാഗമായി പടക്കം പൊട്ടിക്കുന്നതിനിടെ അപകടം. യുവാവിൻ്റെ കൈ വിരലുകൾ അറ്റുപോയി. ചക്കുംകടവ് സ്വദേശി മുഹമ്മദ് സഹദിനാണ് പരിക്കേറ്റത്. പടക്കം പൊട്ടിക്കുന്നതിനിടെ അബദ്ധത്തിൽ പടക്കം കൈയിൽ വെച്ച് പൊട്ടുകയായിരുന്നു. യുവാവിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുക

