പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്. പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു
കൊച്ചി : പെരുമ്പാവൂരിൽ പി പി റോഡ് ഭാഗത്തുള്ള കടയുടമയെയും മകനെയും തലയ്ക്ക് കല്ല് കൊണ്ടിടിച്ച് പരിക്കേൽപ്പിച്ച കേസിൽ രണ്ട് പേർ പിടിയിലായി. വെങ്ങോല കൊല്ലഞ്ഞാലിൽ വിനീഷ് (40) തുരുത്തിപ്പറമ്പ് അഖിൽ (30) എന്നിവരെയാണ് ശാസ്‌ത്രീയ അന്വേഷണത്തിലൂടെ പെരുമ്പാവൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതികളിലൊരാളുടെ ബൈക്ക് പരിക്കേറ്റവരുടെ കടയുടെ മുന്നിൽ വച്ചത് മാറ്റാൻ പറഞ്ഞതിലുള്ള വിരോധത്താലാണ് മൂന്നംഗ സംഘം കടയുടമയെയും മകനെയും ആക്രമിച്ചത്. പ്രതികളെ കോടതിയിൽ ഹാജരക്കി റിമാൻഡ് ചെയ്തു. പെരുമ്പാവൂർ എഎസ്പി ഹർദ്ദിക് മീണയുടെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിൽ പെരുമ്പാവൂർ ഇൻസ്പെക്ടർ എൽ അനിൽകുമാർ, എസ്ഐ ജോജോ ജോർജ് എഎസ്ഐമാരായ സുബൈർ എംബി , ബാബു കുര്യാക്കോസ്, ഷൈനി മാത്യു സീനിയർ സിപിഒ രജിത് രാജൻ, സിപിഒമാരായ നജ്മി, സിബിൻ എന്നിവരാണ് ഉണ്ടായിരുന്നത്.