നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഒരാള്‍ കത്തിവീശി. പ്രതീകാത്മക ചിത്രം
നെടുങ്കണ്ടം: നെടുങ്കണ്ടം താലൂക്ക് ആശുപത്രി പരിസരത്ത് ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ തമ്മില്‍ സംഘര്‍ഷം. മൂന്നുപേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തിനിടെ ഒരാള്‍ കത്തിവീശി. ഇന്ന് ഉച്ചയോടെയാണ് ആശുപത്രി പരിസരത്ത് ഇവിടെ പാര്‍ക്ക് ചെയ്യുന്ന ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും കിഴക്കേക്കവലയിലെ ഓട്ടോറിക്ഷാ ഡ്രൈവര്‍മാരും തമ്മില്‍ സംഘര്‍ഷം ഉണ്ടായത്.
കിഴക്കേക്കവലയില്‍ നിന്നും ആശുപത്രിയിലേക്ക് രോഗിയുമായി എത്തിയ ഓട്ടോറിക്ഷ മടങ്ങിപ്പോകുന്നതിനിടെ വാഹനത്തില്‍ രണ്ട് യാത്രക്കാര്‍ കയറി. ഇത് ശ്രദ്ധയില്‍ പെട്ട ആശുപത്രി പരിസരത്തെ ഡ്രൈവര്‍മാര്‍ ഈ ഓട്ടോറിക്ഷ തടയുകയും ബഹളം വയ്ക്കുകയും യാത്രക്കാരെ കയറ്റിയത് ചോദ്യം ചെയ്യുകയും ചെയ്തു.
ഇതിനിടെ സംഭവം അറിഞ്ഞ് കിഴക്കേക്കവലയില്‍ നിന്നും ഏതാനും ഓട്ടോറിക്ഷാ ഡ്രൈവര്‍മാര്‍ സ്ഥലത്തെത്തി. കാര്യങ്ങള്‍ ചോദിച്ചറിയുന്നതിനിടെ ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ആശുപത്രി പരിസരത്തെ ഓട്ടോറിക്ഷ ഡ്രൈവര്‍ തങ്ങള്‍ക്കുനേരെ കത്തി വീശിയതായും മറ്റൊരാള്‍ പിടിച്ചുമാറ്റിയതിനാലാണ് കുത്തേല്‍ക്കാതിരുന്നതെന്നും കിഴക്കേക്കവലയിലെ ഓട്ടോ ഡ്രൈവര്‍മാര്‍ പറഞ്ഞു. പരിക്കേറ്റ രണ്ടുപേര്‍ താലൂക്കാശുപത്രിയിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. ഇരുവിഭാഗങ്ങളും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്തു.
Read more: അച്ഛൻ മരിച്ചു, മൂന്ന് മാസത്തിന് ശേഷം കൊന്നത് അമ്മയാണെന്ന് കണ്ടെത്തി മകൾ
അതേസമയം, മഞ്ചേശ്വരത്ത് മദ്രസ വിദ്യാർത്ഥിനിയെ എടുത്തെറിഞ്ഞ കേസിൽ പ്രതി സൈക്കോ സിദ്ധിഖ് എന്നറിയപ്പെടുന്ന അബൂബക്കർ സിദ്ധിഖിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാൾ രാവിലെ തന്നെ പൊലീസ് കസ്റ്റഡിയിലായിരുന്നു. ഉച്ചയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. മുൻപും മദ്രസ വിദ്യാർത്ഥികളെ ഇയാൾ ആക്രമിച്ചിട്ടുണ്ടെന്നാണ് വിവരം. ന്ന് ആക്രമണത്തിന് ഇരയായത് ഒൻപത് വയസുള്ള പെൺകുട്ടിയാണ്. മഞ്ചേശ്വരത്തിനടുത്ത് ഉദ്യാവര ജമാഅത്ത് പള്ളിക്ക് സമീപത്ത് വച്ചാണ് സംഭവം. മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശിയാണ് കേസിൽ പ്രതിയായ അബൂബക്കർ സിദ്ധിഖ്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം നടന്നത്. റോഡരികിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥിനി. സിദ്ധിഖ് പെൺകുട്ടിയുടെ അടുത്തേക്ക് സാവധാനം നടന്ന് വന്ന ശേഷം പെൺകുട്ടിയെ എടുത്തുയർത്തി എറിയുകയായിരുന്നു.
