കൊല്ലം: അവധിക്ക് നാട്ടിലെത്തിയ സൈനികനെ കല്ലടയാറ്റിൽ കാണാതായി. നെടിയവിള സ്വദേശി വിനീത് ബാബുവിനെയാണ് കുന്നത്തൂർ പാലത്തിന് സമീപത്ത് കല്ലടയാറ്റിൽ കാണാതായത്. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം.

രണ്ട് മാസം മുമ്പ് അവധിക്കെത്തിയതാണ് വിനീതെന്ന് സമീപവാസികൾ പറയുന്നു. കല്ലടയാറിനടുത്തുള്ള പാലത്തിന് സമീപം വിനീതിന്‍റെ ചെരിപ്പുകൾ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. പാലത്തിനു മുകളിൽ നിന്ന് ആറ്റിലേക്ക് എടുത്തു ചാടിയതാണെന്ന് കരുതുന്നു. ഫയര്‍ഫോഴ്സും പൊലീസും സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങി.