എഴുപുന്നയിലെ ബാറിൽ ജീവനക്കാരനെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തിയ ആളെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. ഉത്രാട ദിവസം ബാറിൽ എത്തിയ പ്രതി സോഡ ചോദിച്ച് തർക്കമുണ്ടാക്കുകയും ജീവനക്കാരനെ കുത്താൻ ശ്രമിക്കുകയുമായിരുന്നു. 

ചേര്‍ത്തല: എഴുപുന്നയിലെ ബാറിൽ അടിപിടി ഉണ്ടാക്കുകയും ജീവനക്കാരെ കത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും ചെയ്ത ആളെ അരൂർ പോലീസ് അറസ്റ്റ് ചെയ്തു. എഴുപുന്ന തെക്ക് അയ്യനാട്ടുപറമ്പിൽ അജേഷിനെയാണ്(45) അരൂർ പൊലീസ് പിടികൂടിയത്. ഉത്രാട ദിവസം ബാറിൽ എത്തിയ അജേഷ് സോഡ ചോദിച്ച് തർക്കം ഉണ്ടാക്കുകയും തുടർന്ന് ബാർജീവനക്കാരനെ അരയിൽ ഇരുന്ന കത്തിയെടുത്ത് കുത്താൻ ശ്രമിക്കുകയുമായിരുന്നു. ജീവനക്കാരൻ ഒഴിഞ്ഞു മാറിയതിനാൽ കുത്തേൽക്കാതെ രക്ഷപ്പെട്ടു. അജേഷ് കുത്തിയതോട് പോലീസ് സ്റ്റേഷനിലെ ഗുണ്ടാ ലിസ്റ്റിൽ ഉൾപ്പെട്ട ആളാണ്. ഇയാൾക്കെതിരെ പതിനാലോളം കേസുകൾ നിലവിലുണ്ട്. പ്രതിയെ ചേർത്തല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

YouTube video player