തിരുവനന്തപുരം: കനത്ത മഴയിൽ ജലനിരപ്പ് ഉയര്‍ന്നതോടെ തിരുവനന്തപുരം ജില്ലയിലെ അരുവിക്കര അണക്കെട്ടിന്‍റെ ഷട്ടര്‍ വീണ്ടും ഉയര്‍ത്താൻ തീരുമാനിച്ചു. അണക്കെട്ടിന്‍റെ ഷട്ടറുകൾ നിലവിൽ 125 സെന്‍റീമീറ്റര്‍ ഉയർത്തിയിട്ടുണ്ട്. ഇതിന് പുറമെയാണ് രാത്രി എട്ടരക്ക് 50 സെന്‍റീമീറ്റര്‍ കൂടി ഉയർത്തുന്നത്. തീരപ്രദേശത്തെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസെ അറിയിച്ചു.