കരമനയാറിന് തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയിൽ ഇറങ്ങരുതെന്നും അധികൃതർ.

തിരുവനന്തപുരം: അരുവിക്കര ഡാമിന്‍റെ ഷട്ടറുകള്‍ 50 സെന്‍റിമീറ്റര്‍ കൂടി ഉയർത്തി. നേരത്തെ, ഓരോ ഷട്ടറുകളും 50 സെന്‍റിമീറ്റര്‍ വീതം ഉയർത്തിയിരുന്നു. 110.5 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണ ശേഷി. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായാണ് ഷട്ടറുകള്‍ തുറന്നത്. കരമനയാറിന് തീരത്തുള്ളവർ കൂടുതൽ ജാഗ്രത പാലിക്കണമെന്നും ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നദിയിൽ ഇറങ്ങരുതെന്നും ജില്ലാ ഭരണകൂടം അറിയിച്ചു.

നെയ്യാർ ഡാമിന്‍റെ ഷട്ടറുകളും തുറന്നിട്ടുണ്ട്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. വെള്ളം തുറന്ന് വിടുന്നതിനാൽ നെയ്യാറിന്റെ തീരത്ത് താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.