ഒടുവിൽ കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് ബിജു, ആര്യയുടെ കഴുത്തിൽ  വരണമാല്യം ചാർത്തി ജീവിത സഖിയാക്കി. 

കോഴിക്കോട്: അനാഥത്വത്തിൻ്റെ കാലം അവസാനിപ്പിച്ച് ബിജുവും ആര്യയും സനാഥരായി. സർക്കാർ ചിൽഡ്രൻസ് ഹോമിൽ വളർന്ന ഇരുവരും ജീവിതത്തിൽ ഒന്നിക്കാനായതിൻ്റെ ആഹ്ലാദത്തിലാണ്. എറണാകുളം സര്‍ക്കാര്‍ ചില്‍ഡ്രൻസ് ഹോമിലായിരുന്നു ആര്യയുടെ ജീവിതം. ബിജു വളർന്നത് കോഴിക്കോട് ചില്‍ഡ്രന്‍സ് ഹോമിലും. അനാഥത്വത്തിൻ്റെയും സങ്കടത്തിൻ്റെ ബാല്യ കൗമാരങ്ങളിലൂടെയാണ് ഇരുവരും കടന്നുപോയത്. അതിനിടെ കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നടന്ന ഒരു ചടങ്ങിനിടെയാണ് ബിജുവും ആര്യയും ആദ്യം കണ്ടുമുട്ടുന്നത്. 

ആ സൗഹൃദം പതിയെ പ്രണയത്തിലേക്കെത്തി. ഈ ബന്ധം അടുത്ത സുഹൃത്തുക്കളെ ബിജു അറിയിച്ചു. ഒടുവിൽ കഴിഞ്ഞദിവസം പേരാവൂര്‍ ശ്രീകൃഷ്ണക്ഷേത്രത്തില്‍ വെച്ച് ബിജു, ആര്യയുടെ കഴുത്തിൽ വരണമാല്യം ചാർത്തി ജീവിത സഖിയാക്കി. സാക്ഷിയാകാൻ സുഹൃത്തുക്കളും നാട്ടുകാരും ഓടിയെത്തി. 18 വയസ്സ് പൂർത്തിയായതോടെ ബിജു തൊഴിൽ തേടി പേരാവൂർ കുനിത്തലയിലെത്തി ടൈൽസ് പണിയിലേക്ക് തിരിഞ്ഞിരുന്നു. നാല് വർഷമായി കുനിത്തലയിൽ വാടകവീട്ടിലാണ് ബിജു കഴിയുന്നത്. ഇനി അനാഥത്വത്തിന്റെ സങ്കടങ്ങളില്ലാതെ ഇരുവർക്കും ജീവിതത്തില്‍ ഒരുമിച്ച് കൈകോര്‍ത്ത് നടക്കാം.

ഭാര്യക്കൊപ്പം നടക്കാൻ ഇറങ്ങി, 57 -കാരനെ പശുക്കൾ ചവിട്ടിക്കൊന്നു, ഭാര്യയ്‍ക്കും ​ഗുരുതര പരിക്ക്