ആലപ്പുഴ: സംസ്ഥാന സർക്കാരിന്‍റെ നൈപുണ്യ പരിശീലന പദ്ധതിയായ അസാപ് ആലപ്പുഴ ജില്ലയിലെ കലവൂരിൽ ' സ്കിൽ മിത്ര' എന്ന സ്കിൽ എക്സ്പോ നവംബർ ഒമ്പതിന്  ഒരുക്കും. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേർണിംഗ്, ഇന്റർനെറ്റ് ഓഫ് തിങ്ങ്സ്, ബ്ലോക്ക് ചെയിൻ, ഡാറ്റ സയൻസ്, ബിസിനസ് അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, ഇലക്ട്രോണിക്സ് മാനുഫാക്ച്ചറിങ്, മൾട്ടീമീഡിയ ലേഔട്ട് ഡിസൈനിങ്, അക്കാഡമിക്‌ പ്രൊജക്റ്റ്‌ ഗൈഡൻസ്, ബ്രൈഡൽ ഫാഷൻ ഫോട്ടോ ഗ്രാഫിക് മേക്കപ്പ് ആർട്ടിസ്റ്റ്, ആർറ്റിസണൽ ബേക്കിംഗ്, ഫാഷൻ ടെക്നോളജി, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ട്രെയിനങ്ങ് തുടങ്ങിയ അന്തർദേശീയ -ദേശീയ തലത്തിൽ അംഗീകാരമുള്ള കോഴ്സുകളിൽ ചേരുവാനാണ് സ്കിൽ എക്സ്പോയിലൂടെ അവസരമൊരുങ്ങുന്നത്.

അസാപ്പിന്റെ കമ്മ്യൂണിറ്റി സ്കിൽ പാർക്ക് ട്രാൻസിറ്റ് ക്യാമ്പസ്സിൽ വച്ചും ഓൺലൈനായും ചെയ്യാവുന്ന കോഴ്സുകളുമാണ് സവിശേഷതകൾ.  എഞ്ചിനീയറിംഗ്‌, ഐടി.ഐ, ഡിപ്ലോമ, ബി.എസ്.ഇ/ എം.എസ്.ഇ, ഡിഗ്രി, ബി.ബി.എ/എം.ബി.എ, ബി.കോം/എം.കോം, പ്ലസ് ടു, പത്താം ക്ലാസ്- പാസ്/ഫെയിൽ തുടങ്ങി വ്യത്യസ്ത യോഗ്യതയുള്ളവർക്ക് കോഴ്സുകളിൽ ഫീസിളവോടെ ചേരാം.

ജോലിയിലുള്ളവർക്കു മുന്നേറുവാനും തൊഴിലന്വേഷകർക്ക് തൊഴിൽ ലഭിക്കുവാനും സഹായകമാകുന്ന തൊഴിലധിഷ്ഠിത കോഴ്സുകളാണ് പരിചയപെടുവാൻ അവസരം. ഐ.ബി.എം, കെയിൻസ് ടെക്നോളോജിസ്, ടൂൺസ് അക്കാദമി, സിങ്ക്രോ സെർവ്, ഫാറ്റീസ് തുടങ്ങിയ വ്യവസായ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളുമായി ചേർന്ന് നടത്തുന്ന പരിപാടി വളവനാട് പുത്തൻകാവ് ദേവസ്വം അമ്പലത്തിന്റെ ഗ്രൗണ്ടിൽ വെച്ചാണ് രാവിലെ പത്തു മുതൽ വൈകുന്നേരം അഞ്ചു മണി വരെ നടക്കുന്നത്. പ്രവേശനം സൗജന്യം. വിവരങ്ങൾക്ക് വിളിക്കുക 9495999643/647/642/674