ചന്തിരൂ​ർ പ​ഴ​യ ​പാ​ല​ത്തി​ന് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ പി​ടി​യി​ലാ​യ​ത്. 

അ​രൂ​ർ: ക​ഞ്ചാ​വു​മാ​യി അ​സം സ്വ​ദേ​ശി​യെ എ​ക്സൈസ് സം​ഘം പി​ടി​കൂ​ടി. ച​ന്തി​രൂ​രി​ലും പ​രി​സ​ര​ത്തും ഇതരസം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ത്തു​ന്ന അ​സം കാ​മ​രൂ​പ് സ്വ​ദേ​ശി ഷാ​ജ​ഹാ​ൻ അ​ലി (31) എ​ന്ന​യാ​ളെ കു​ത്തി​യ​തോ​ട് റേ​ഞ്ച് എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ സി. ​എ​സ്. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള എ​ക്സൈ​സ് സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്. 250 ഗ്രാം ​ക​ഞ്ചാ​വ് ഇ​യാ​ളു​ടെ കൈ​യി​ൽ​നി​ന്ന്​ പി​ടി​കൂ​ടി

ചന്തിരൂ​ർ പ​ഴ​യ ​പാ​ല​ത്തി​ന് സ​മീ​പം ക​ഞ്ചാ​വ് വി​ൽ​ക്കാ​നെ​ത്തി​യ​പ്പോ​ഴാ​ണ്​ പി​ടി​യി​ലാ​യ​ത്. പെ​രു​മ്പാ​വൂ​രി​ൽ​നി​ന്ന്​ ക​ഞ്ചാ​വ് വാ​ങ്ങി ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി 500 രൂ​പ നി​ര​ക്കി​ൽ വി​റ്റു​വ​രി​ക​യാ​യി​രു​ന്നു. അ​സി. എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ എ​സ്. സു​മേ​ഖ്, പ്രി​വ​ൻറി​വ്​ ഓ​ഫി​സ​ർ കെ. ​ആ​ർ. ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​രും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നു.

ഉദരരോഗത്തിന് ചികിത്സ തേടിയ രോഗിക്ക് ഹൃദ്‍രോഗത്തിന് പണം; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേത് വൻ തട്ടിപ്പ്