പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ വെച്ച് 52 ഗ്രാം ഹെറോയിനുമായി അസം സ്വദേശിയായ യുവാവിനെ എക്സൈസ് സംഘം പിടികൂടി. വിദ്യാര്‍ഥികളെയും യുവാക്കളെയും ഇതര സംസ്ഥാന തൊഴിലാളികളെയും കേന്ദ്രീകരിച്ചാണ് 

മലപ്പുറം: പെരിന്തല്‍മണ്ണ-പാലക്കാട് ദേശീയപാതയില്‍ കരിങ്കല്ലത്താണിയില്‍ 52 ഗ്രാം ഹെറോയിനുമായി യുവാവ് അറസ്റ്റില്‍. അസം സ്വദേശി മുസഹിദുല്‍ ഇസ്ലാം (28) ആണ് പെരിന്തല്‍മണ്ണ എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഹെറോയിന്‍ വില്‍പന നടത്തുന്നതിനായി നില്‍ക്കുമ്പോളാണ് പ്രതിയെ എക്‌സൈസ് സം ഘം പിടികൂടിയത്. ഇയാളുടെ കൈവശമുണ്ടായിരുന്ന തോള്‍ സഞ്ചിയില്‍ നിന്നാണ് 52 ഗ്രാം ഹെറോയിന്‍ കണ്ടെടുത്തത്.

യുവാക്കളെയും വിദ്യാര്‍ഥികളെയും കേന്ദ്രീകരിച്ച് കരിങ്കല്ലത്താണി, താഴേക്കോട്, പെരിന്തല്‍മണ്ണ ഭാഗങ്ങളിലാണ് ഇയാളുടെ ലഹരി വില്‍പന. ഇതര സം സ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന കേന്ദ്രങ്ങളിലും വില്‍പന നടത്താറുണ്ട്. ഹെറോയിന്റെ ഉറവിടത്തെകുറിച്ച് പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍ സ്‌പെക്ടര്‍ വി. അനൂപ് അന്വേഷണം നടത്തി വരുകയാണ്. അന്വേഷണ സംഘത്തില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി ഹരിദാസന്‍, പ്രിവന്റീവ് ഓഫീസര്‍ ഗ്രേഡ് സായ്റാം, സിവില്‍ എ ക്‌സൈസ് ഓഫീസര്‍മാരായ നിബുണ്‍, ശരത്, സിന്ധു എന്നിവരുമുണ്ടായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.