തൊണ്ടിയില്‍ ഫസലിന്റെതാണ് കടുവയെ കണ്ടതായി പറയുന്ന തോട്ടം. ഇതിലെ തൊഴിലാളിയായ ചെറുമല അബു എന്ന ആളാണ് കടുവയെ കണ്ടതായി പറയുന്നത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകര്‍മ സേനയും സ്ഥലം പരിശോധിച്ചു.
മലപ്പുറം: കരുവാരക്കുണ്ട് കേരള എസ്റ്റേറ്റ് പാന്ത്രയില്‍ വീണ്ടും കടുവയെത്തി. മദാരി എസ്റ്റേറ്റിന് സമീപത്തെ സ്വകാര്യ തോട്ടത്തിലാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് തൊഴിലാളി കടുവയെ കണ്ടത്. എന്നാല്‍, ചൊവ്വാഴ്ചയാണ് വനംവകുപ്പിനെ വിവരം അറിയിക്കുന്നത്.
തൊണ്ടിയില്‍ ഫസലിന്റെതാണ് കടുവയെ കണ്ടതായി പറയുന്ന തോട്ടം. ഇതിലെ തൊഴിലാളിയായ ചെറുമല അബു എന്ന ആളാണ് കടുവയെ കണ്ടതായി പറയുന്നത്. വിവരമറിഞ്ഞെത്തിയ വനം വകുപ്പ് ഉദ്യോഗസ്ഥരും ദ്രുതകര്‍മ സേനയും സ്ഥലം പരിശോധിച്ചു. കാല്‍പാടുകള്‍ കടുവയുടേത് തന്നെയാണെന്ന് സ്ഥിരീകരിച്ചതോടെ വിവിധ ഇടങ്ങളിലായി മുന്ന് നിരീക്ഷണ കാമറകള്‍ സ്ഥാപിച്ചു.
കടുവ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം ഇതിന് സമീപത്തെ തോട്ടത്തില്‍ സ്ഥാപിച്ച കൂട്ടില്‍ കടുവ അകപ്പെട്ടിരുന്നു. കേരള എസ്റ്റേറ്റ് സി ഡിവിഷനിലും ഒരുമാസം മുമ്പ് ഇതര സംസ്ഥാന തൊഴിലാളി കടുവയെ കണ്ടിരുന്നു. ഇടക്കിടെയുള്ള കടുവ സാന്നിധ്യം ഈ മേഖലയിലെ തൊഴിലാളികളെയും കുടുംബങ്ങളെയും ഭീതിയിലാക്കുകയാണ്.


