Accident death : റോഡരികിലൂടെ നടന്നുപോവുകയായിരുന്ന യുവാവിനെ അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. 

കോഴിക്കോട്: കുന്ദമംഗലത്ത് നിയന്ത്രണം വിട്ട കാറിടിച്ച് (Car accident) കാൽനടയാത്രക്കാരൻ മരിച്ചു. കുന്ദമംഗലം സർവീസ് സ്റ്റേഷനിലെ ജീവനക്കാരനും അസാം സ്വദേശിയുമായ ഡാഡു (24) ആണ് മരിച്ചത് . ഇന്ന് രാവിലെ പതിനൊന്നരയോടെ കുന്ദമംഗലത്തെ സിന്ധു തിയേറ്ററിന് സമീപത്താണ് അപകടം (Accident death) നടന്നത്.

റോഡരികിലൂടെ നടന്നുപോവുകയായിരുന്ന ഡാഡുവിനെ അമിത വേഗതിയിലെത്തിയ കാര്‍ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. യുവാവിനെ ഇടിച്ചു തെറിപ്പിച്ച ശേഷം റോഡരികിൽ നിർത്തിയിട്ട ലോറിയിൽ ഇടിച്ചാണ് കാർ നിന്നത്. അപകടം നടന്ന ഉടൻ തന്നെ നാട്ടുകാരും
പൊലീസും ചേർന്ന് ഡാഡുവിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

റിട്ട. കെഎസ്ആർടിസി ജീവനക്കാരൻ റോഡിൽ തീ കൊളുത്തി മരിച്ചു

മൂവാറ്റുപുഴ: തീക്കൊള്ളി പാറയിൽ റിട്ടയേർഡ് KSRTC ജീവനക്കാരൻ റോഡിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. മൂവാറ്റുപുഴ സ്വദേശി അജയകുമാർ എന്ന ബേബിക്കുട്ടനാണ് മരിച്ചത്. ബൈക്കിലെത്തിയ അജയകുമാർ കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീകൊളുത്തു കയായിരുന്നു. ആത്മഹത്യ ചെയ്യുവാനുള്ള കാരണം വ്യക്തമല്ല