Asianet News MalayalamAsianet News Malayalam

ഉച്ചയ്ക്ക് 2 മണി, മുറ്റത്ത് നിര്‍ത്തിയ സ്കൂട്ടര്‍ കൂളായി കൊണ്ടുപോയി, വീഡിയോ കിട്ടി, പ്രതികളെ തേടി പൊലീസ്

കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ട് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. 

At 2 pm  the scooter parked in the yard was stolen  got cctv visual police are looking for the accused.
Author
First Published Oct 1, 2024, 7:12 PM IST | Last Updated Oct 1, 2024, 7:12 PM IST

കോഴിക്കോട്: വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട യുവാവിന്റെ സ്‌കൂട്ടറുമായി മോഷ്ടാക്കള്‍ കടന്നുകളഞ്ഞു. എളേറ്റില്‍ വട്ടോളി ചെറ്റക്കടവ് ചെറുകരയില്‍ താമസിക്കുന്ന നിസ്താറിന്റെ കെഎല്‍ 57 എല്‍ 6530 നമ്പറിലുള്ള ഹോണ്ട ആക്ടീവ സ്‌കൂട്ടറാണ് രണ്ട് പേര്‍ ചേര്‍ന്ന് മോഷ്ടിച്ചത്. 

കഴിഞ്ഞ ദിവസം പകല്‍ രണ്ട് മണിയോടെയാണ് സംഭവം. അതേസമയം സ്‌കൂട്ടര്‍ മോഷ്ടിച്ചവര്‍ എന്ന് കരുതുന്ന രണ്ട് പേര്‍ ഇതേ വാഹനത്തില്‍ കക്കോടി ഭാഗത്തുകൂടി സഞ്ചരിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഹെല്‍മെറ്റ് ധരിച്ച് യാത്രചെയ്യുന്ന രണ്ട് പേരുടെയും പുറകില്‍ നിന്നുള്ള ദൃശ്യമാണ് പൊലീസിന് ലഭിച്ചത്.

സ്‌കൂട്ടര്‍ മോഷണം പോയെന്ന് കാണിച്ച് നിസ്താര്‍ കൊടുവള്ളി പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് പ്രതികള്‍ സഞ്ചരിക്കുന്ന ബൈക്കിന്റെ ഫോട്ടോ പൊലീസിനാണ് ലഭിച്ചത്.

കോഴിക്കോട്ടെ റിയൽ എസ്റ്റേറ്റ് ഇടപാടുകാരൻ മാമിയുടെ തിരോധാനത്തിൽ സിബിഐ അന്വേഷണമില്ല; ഹർജി തീർപ്പാക്കി ഹൈക്കോടതി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

Latest Videos
Follow Us:
Download App:
  • android
  • ios