Asianet News MalayalamAsianet News Malayalam

പ്രായം 50, ഒറ്റയിരിപ്പിന് കഴിക്കുന്നത് 60 പൊറോട്ട, 20 ബിരിയാണി, നല്ല വിശപ്പാണെന്ന് 'ടാര്‍സന്‍' ഉസൈന്‍കുട്ടി

മുന്തിരിയും നാരങ്ങയുമൊക്കെ കിലോക്കണക്കിനല്ല, കൊട്ടക്കണക്കിനാണ് ഉസൈന്‍ കുട്ടി കഴിക്കുന്നത്. എന്ത് കൊണ്ടാണിത്രയും കഴിക്കുന്നതെന്ന് ചോദിച്ചാല്‍ ഉസൈന്‍കുട്ടി നിഷ്‌കളങ്കമായ മറുപടിയുണ്ട്...
 

at a time 50 year old Usain Kutty eats 60 porotta and 20 Biriyani in kozhikode
Author
Kozhikode, First Published Oct 6, 2020, 10:26 PM IST

കോഴിക്കോട്:  കോഴിക്കോട്ടെ ചീക്കിലോട്ടങ്ങാടിയിലെ ന്യൂ ബ്രദേഴ്‌സ് ഹോട്ടലില്‍ വന്ന് ഭക്ഷണം കഴിച്ച് മടങ്ങുന്ന ഉസൈന്‍ കുട്ടിയുടെ കണക്കില്‍ പൊറോട്ട 18 ഉം ബീഫ് കറി മൂന്നുമാണ്. കേട്ടാല്‍ ആദ്യമൊന്നും തോന്നില്ലെങ്കിലും ഇത് ഒരാള്‍ ഒറ്റക്കിരുന്ന് കഴിച്ചതാണെന്ന് കേള്‍ക്കുമ്പോള്‍ ഒന്ന് അമ്പരന്നേക്കും. എന്നാല്‍ ഉസൈന്‍ കുട്ടിയെ അറിയുന്നവര്‍ പറയും ഇതൊക്കെ 'ചെറുത്' എന്ന്. കാരണം അറുപത് പൊറോട്ടയാണ് സാധാരണ കണക്ക്. രാവിലെ ഒരു വട്ടം കഴിച്ചതുകൊണ്ടാണ് അത് 18 ആയി ചുരുങ്ങിയത്. 

രാവിലെ എത്തി ഉസൈന്‍ കുട്ടി ആദ്യം രണ്ട് പൊറോട്ടയും ബീഫ് കറിയും പറയുന്നു. പിന്നെ അത് നാലാകുന്നു, പത്താകുന്നു. പന്ത്രണ്ടാകുന്നു. പിന്നെ അങ്ങനെ അത് നീളും. 18 പൊറോട്ടയോ എന്ന് ആശ്ചര്യപ്പെട്ടാല്‍ ഉസൈന്‍ കുട്ടിയുടെ മറുപടി, രാവിലെ ഒരു തവണ കഴിച്ചതുകൊണ്ട് കാര്യമായൊന്നും കഴിക്കാന്‍ കഴിഞ്ഞില്ല എന്നായിരിക്കും.  

മുന്തിരിയും നാരങ്ങയുമൊക്കെ കിലോക്കണക്കിനല്ല, കൊട്ടക്കണക്കിനാണ് ഉസൈന്‍ കുട്ടി കഴിക്കുന്നത്. എന്ത് കൊണ്ടാണിത്രയും കഴിക്കുന്നതെന്ന് ചോദിച്ചാല്‍ ഉസൈന്‍കുട്ടി നിഷ്‌കളങ്കമായ മറുപടിയുണ്ട്. കഴിച്ച് 20 മിനുട്ട് കഴിഞ്ഞാല്‍ ഉസൈന്‍ കുട്ടിക്ക് പിന്നെയും വിശക്കും.

ഉസൈന്റെ കഴിപ്പ് കണ്ടാല്‍ തൃശുരിലെ തീറ്ററപ്പായിയെ ആണ് ഓര്‍മ്മ വരിക. തീറ്റമല്‍സരത്തില്‍ ന്‍ റപ്പായിയോട് പല തവണ മുട്ടിയുട്ടുണ്ട് 50 കാരനായ ഉസൈന്‍ കുട്ടി. തീറ്ററപ്പായി മരിച്ചതില്‍ പിന്നെ താനാണ് തീറ്റക്കാരനെന്നാണ് ഉസൈന്‍ കുട്ടി തന്നെ പറയുന്നത്. ചുമട്ടുതൊഴിലാളിയായ ഇയാള്‍ ഏത് ഭാരവും, പ്രത്യേകിച്ച് നിറഞ്ഞ ചാക്കുകള്‍ നിഷ്പ്രയാസം ചുമന്ന് ഓടും. അതുകണ്ട് നാട്ടുകാര്‍ ഒരു പേരും സമ്മാനിച്ചിട്ടുണ്ട് ഉസൈന്, ടാര്‍സന്‍!

ദിവസവും സമ്പാദിച്ച് കിട്ടുത് 500 ഓ 600ഓ രൂപയാണ്. ഇത് ഭക്ഷണത്തിന് പോലും തികയില്ല. ദിവസം കുറഞ്ഞത് 20 ചായയെങ്കിലും കുടിക്കണം. പുല്ലാളുരാണ് ഉസൈന്റെ സ്വദേശം. പല അങ്ങാടികളിലും ഇയാള്‍ ജോലി ചെയ്തിട്ടിണ്ട്. എന്നാല്‍ 50 കടന്നിട്ടും ടാര്‍സന്‍ ഉസൈന്റെ  ഉശിരിനും തീറ്റയ്ക്കും ഒട്ടും കുറവുവന്നിട്ടില്ല. 

Follow Us:
Download App:
  • android
  • ios