പ്രളയക്കെടുതി അതിരൂക്ഷമായ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. സ്ഥിതി അതീവ ഗുരുതരമായ പാണ്ടനാട് നിന്ന് 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.ചെങ്ങന്നൂരിന്‍റെ ഉൾപ്രദേശങ്ങളായ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ മേഖലകളിലാണ് ആയിരക്കണക്കിനാളുകൾ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽ രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ.
ആലപ്പുഴ : പ്രളയക്കെടുതി അതിരൂക്ഷമായ ചെങ്ങന്നൂരിൽ രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലെത്തി. സ്ഥിതി അതീവ ഗുരുതരമായ പാണ്ടനാട് നിന്ന് 97 ശതമാനം പേരെയും സുരക്ഷിത കേന്ദ്രങ്ങളിലേയ്ക്ക് മാറ്റിയതായി ജില്ലാ ഭരണകൂടം അറിയിച്ചു.
ചെങ്ങന്നൂരിന്‍റെ ഉൾപ്രദേശങ്ങളായ പാണ്ടനാട്, തിരുവൻവണ്ടൂർ, ബുധനൂർ മേഖലകളിലാണ് ആയിരക്കണക്കിനാളുകൾ ഒറ്റപ്പെട്ടത്. ശക്തമായ ഒഴുക്കിൽ രക്ഷാപ്രവർത്തകർക്ക് പോലും എത്തിപ്പെടാൻ കഴിയാത്ത സ്ഥലങ്ങൾ. ഏറെ ശ്രമകരമായിരുന്നു രക്ഷാപ്രവർത്തനം. സേനയ്ക്കും പോലീസിനുമൊപ്പം സ്വന്തം ജീവൻ പോലും മറന്ന് മത്സ്യത്തൊഴിലാളികളും രക്ഷാപ്രവർത്തകരായി.
മൂന്ന് ദിവസത്തോളം ഭക്ഷണവും വെള്ളവും ലഭിക്കാത്ത മൃതപ്രായരായ ആയിരക്കണക്കിനാളുകളെയാണ് ഹെലികോപ്റ്റർ മാർഗവും ബോട്ട് മാർഗവും രക്ഷപെടുത്തിയത്. രക്ഷാപ്രവർത്തകരെത്തുമ്പോൾ പലരും അവശ നിലയിലായിരുന്നു. കരയ്ക്കെത്തിച്ച ഇവരെ ആശുപത്രിയിലേയ്ക്ക് മാറ്റി. നേവിയുടെ ഏഴ് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തന രംഗത്തുണ്ട്. നാളെയോടെ ചെങ്ങന്നൂരിൽ നിന്ന് ആളുകളെ പൂർണമായി ഒഴിപ്പിക്കാനാകുമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
