പുരുഷ വിഭാഗത്തിൽ പോണ്ടിച്ചേരി കർണ്ണാടകയേയും ആന്ധ്രയേയും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ കേരളം കർണ്ണാടകയെ പരാജയപ്പെടുത്തി
കോഴിക്കോട്: ഏഴാമത് സൗത്ത് സോൺ നാഷണൽ പുരുഷ-വനിതാ ചാന്പ്യൻഷിപ്പ് കോഴിക്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ചു. കേരള ടെന്നീസ് വോളീബോൾ അസോസിയേഷൻ ചെയർമാൻ ബാലൻ അന്പാടി ഉദ്ഘാടനം ചെയ്തു. ദേശീയ ഫെഡറേഷൻ സെക്രട്ടറി ഡോ. ദീപക് പി. കവീശ്വർ മുഖ്യാതിഥിയായിരുന്നു.
കേരള സ്പോർട്സ് കൗൺസിൽ അംഗം ടി.എം. അബ്ദുറഹിമാൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. സുഭാഷ് ജോസഫ്, വി.പി. ശ്രീജിലേഷ്, ജോസ് ജോസഫ്, എന്നിവർ സംസാരിച്ചു. സംസ്ഥാന ട്രഷറർ ബെസ്റ്റിൻ മൈക്കിൾ സ്വാഗതവും ജോയിന്റ് സെക്രട്ടറി വി. സതേഷ് നന്ദിയും പറഞ്ഞു.
പുരുഷ വിഭാഗത്തിൽ പോണ്ടിച്ചേരി കർണ്ണാടകയേയും ആന്ധ്രയേയും പരാജയപ്പെടുത്തി. വനിതാ വിഭാഗത്തിൽ കേരളം കർണ്ണാടകയെ പരാജയപ്പെടുത്തി.
