പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. ഓഫീസ് കെട്ടിടത്തിന്റെ ജനൽ ചില്ലുകൾ അക്രമികള്‍ തകർത്തു. ടൈലുകൾ ഇളക്കി മാറ്റിയ അക്രമികള്‍ ഗ്ലാസ് വാതിലുകള്‍ അടിച്ച് തകര്‍ത്തു. ഓഫീസിനുള്ളിൽ തീയിടാനും ശ്രമം നടന്നിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എസ്ഡിപിഐ ആണെന്ന് കോൺഗ്രസ് ആരോപിച്ചു. 

ഇന്നലെ രാത്രിയാണ് അക്രമമുണ്ടായതെന്നാണ് സൂചന. ഇന്നലെ ഉദ്ഘാടനം ചെയ്യേണ്ടിയിരുന്ന പുതിയ ഓഫീസിന് നേരെയാണ് ആക്രമണം നടന്നത്. ഉമ്മന്‍ചാണ്ടിയുടെ അസൗകര്യത്തെ തുടര്‍ന്ന് ഉദ്ഘാടനം മാറ്റുകയായിരുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ആക്രമണം നടത്തിയത് എസ്ഡിപിഐ പ്രവര്‍ത്തകരാണെന്ന് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്‍റ് ടി സിദ്ദീഖ് ആരോപിച്ചു. പൊലീസിന്‍റെ പ്രത്യേക സംഘം സംഭവം അന്വേഷിക്കണമെന്നും സിദ്ദീഖ് ആവശ്യപ്പെട്ടു.