കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന് നേരെ ആക്രമണം; നാലംഗ സംഘം കൈയും കാലും അടിച്ചൊടിച്ചു
നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

കൊച്ചി: കൊച്ചിയിൽ വിവരാവകാശ പ്രവർത്തകന്‍ കെ ടി ചെഷയറിനെതിരെ ആക്രമണം. നാലംഗ സംഘമാണ് വിവരാവകാശ പ്രവർത്തകൻ കെ ടി ചെഷയറിനെ ആക്രമിച്ചത്. തൃപ്പൂണിത്തുറ കണിയാമ്പുഴ പാലത്തിന് സമീപത്ത് വെച്ചാണ് ആക്രമണം നടന്നത്. പരുക്കേറ്റ ചെഷയറിനെ തൃപ്പൂണിത്തുറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ കാലിൻ്റെയും കൈയ്യുടെയും എല്ലുകൾ ഒടിഞ്ഞു. സംഭവത്തില്‍ ഹിൽപാലസ് പൊലീസ് വധശ്രമത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.