ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്.  

പാലക്കാട്: ഡോക്ടറെയും ആരോഗ്യ പ്രവർത്തകരെയും മർദ്ദിച്ച യുവാവ് അറസ്റ്റിൽ. പാലക്കാട് വടക്കഞ്ചേരി ഇ.കെ നായനാർ സഹകരണ ആശുപത്രിയിലെ ഡോക്ടറെയും മറ്റ് ജീവനക്കാരെയും രോഗിയുടെ കൂടെ എത്തിയ യുവാവ് മർദ്ദിച്ചു എന്നാണ് പരാതി. പന്നിയങ്കര അമ്പലപറമ്പ് സ്വദേശി അജീഷിനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ആരോഗ്യ പ്രവർത്തകരുടെ സുരക്ഷക്കായി പുതുതായി കൊണ്ടുവന്ന ഓർഡിനൻസ് പ്രകാരമുള്ള വകുപ്പുകൾ ചേർത്താണ് അറസ്റ്റ് ചെയ്തത്. 

ഏഷ്യയിലെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവല്‍ കേരളത്തില്‍; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി

1.16 കോടി രൂപ ജീവനാംശം നല്‍കിയില്ല; മുന്‍ ഭര്‍ത്താവിന്‍റെ രണ്ടാം വിവാഹം തടഞ്ഞ് യുവതി

Asianet News Live |Malayalam Live News|ഏഷ്യാനെറ്റ് ന്യൂസ് ലൈവ്|Kerala Live TV News