പത്തുകോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയില്‍ ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയുമാണ് കണ്ടെത്തുക.

തിരുവനന്തപുരം: ഏഷ്യയിലെ ഏറ്റവും വലിയ സയന്‍സ് ഫെസ്റ്റിവല്‍ കേരളത്തില്‍. ഡിസംബറില്‍ തിരുവനന്തപുരം തോന്നയ്ക്കല്‍ ലൈഫ് സയന്‍സ് പാര്‍ക്കിലാണ് 'ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ ഓഫ് കേരള' നടക്കുന്നത്. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലും അമ്യൂസിയം ആര്‍ട് സയന്‍സും ചേര്‍ന്നാണ് സയന്‍സ് ഫെസ്റ്റിവല്‍ ഒരുക്കുന്നത്. സയന്‍സ് ഫെസ്റ്റിവലിന്റെ ലോഗോ മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രകാശനം ചെയ്തു.

രണ്ടുമാസം നീണ്ടുനില്‍ക്കുന്ന ശാസ്‌ത്രോത്സവത്തിനായി 2022ലെ സംസ്ഥാന ബജറ്റില്‍ നാലു കോടി രൂപ വകയിരുത്തിയിരുന്നു. ആകെ പത്തുകോടിയോളം രൂപ ചെലവു കണക്കാക്കുന്ന മേളയില്‍ ബാക്കി തുക സ്‌പോണ്‍സര്‍ഷിപ്പിലൂടെയും ടിക്കറ്റിലൂടെയുമാണ് കണ്ടെത്തുക. ഫെസ്റ്റിവലിന്റെ തുടര്‍ച്ചയായി സ്ഥിരമായൊരു ശാസ്ത്ര പ്രദര്‍ശന കേന്ദ്രം തിരുവനന്തപുരത്ത് ഒരുക്കാനാണ് പദ്ധതി. ഇതുവഴി രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാകുന്ന സയന്‍സ് സിറ്റിയായി തിരുവനന്തപുരത്തെ മാറ്റാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. 

100 കണക്കിന് മൃതദേഹങ്ങള്‍ക്കിടെ ജീവന്‍റെ തുടിപ്പ്, ഒരു ഞരക്കം; 'വെള്ളം തരൂ' എന്ന അപേക്ഷ; മരണത്തെ ജയിച്ച് റോബിൻ


ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം..

YouTube video player