ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് റുജിഷ് റഹ്മാന്‍ എന്ന വര്‍ക്ക് ഷോപ്പ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്ക് കഴുകി നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തർക്കമാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറയുന്നത്

കോഴിക്കോട്: കോഴിക്കോട് മുക്കത്ത് വര്‍ക്ക് ഷോപ്പ് ഉടമയെ എട്ടംഗ സംഘം മര്‍ദ്ദിച്ചു. ബൈക്കുകളില്‍ എത്തിയ എട്ടംഗ സംഘമാണ് കൊടിയത്തൂര്‍ സ്വദേശി റുജിഷ് റഹ്മാന്‍ എന്ന വര്‍ക്ക് ഷോപ്പ് ഉടമയെ ക്രൂരമായി മര്‍ദ്ദിച്ചത്. ബൈക്ക് കഴുകി നല്‍കാന്‍ വൈകിയതിനെ ചൊല്ലിയുള്ള തർക്കമാണ് മര്‍ദ്ദിക്കാന്‍ കാരണമെന്നാണ് വര്‍ക്ക് ഷോപ്പിലെ ജീവനക്കാര്‍ പറയുന്നത്.

റുജീഷിനെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയോടെയാണ് ആക്രമണം ഉണ്ടായത്. 90 ഗാരേജ് എന്ന സ്ഥാപനം നടത്തുകയാണ് റുജീഷ്. കഴിഞ്ഞ ദിവസം ബുള്ളറ്റ് ബൈക്ക് കഴുകി നല്‍കാന്‍ വൈകിപ്പോയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

ക്രൂരമായ മര്‍ദ്ദനമാണ് റുജീഷിന് ഏല്‍ക്കേണ്ടി വന്നതെന്ന് ജീവനക്കാര്‍ പറഞ്ഞു. നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് റുജീഷിന്‍റെ തീരുമാനം. നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസും അറിയിച്ചു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.