രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം; ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ
കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തുള്ള കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
ഹരിപ്പാട്: രണ്ടര വയസ്സുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. ജാർഖണ്ഡ് സ്വദേശിയായ ദേവാനന്ദ്(30) ആണ് അറസ്റ്റിൽ ആയത്. ഡാണാപ്പടി ജംഗ്ഷന് സമീപം വീടിനുള്ളിൽ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു രണ്ടര വയസ്സുള്ള പെൺകുട്ടിയെ എടുത്തുകൊണ്ടു പോകാനാണ് ഇയാൾ ശ്രമിച്ചത്. കുട്ടിയുടെ സഹോദരൻ ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാരുടെ ശ്രദ്ധയിൽ പെടുകയും ഇയാൾ കുട്ടിയെ ഉപേക്ഷിച്ച് സമീപത്തുള്ള കടയിൽ കയറി ഒളിക്കാൻ ശ്രമിക്കുയും ചെയ്തു. തുടർന്ന് നാട്ടുകാരും പൊലീസും ചേർന്ന് ഇയാളെ പിടികൂടുകയായിരുന്നു.
പരസ്പര വിരുദ്ധമായാണ് ഇയാൾ സംസാരിക്കുന്നതെന്നും അതിനാൽ പേരും മറ്റു വിവരങ്ങളും യഥാർത്ഥമാണോ എന്ന് അന്വേഷണത്തിനുശേഷം മാത്രമേ സ്ഥിരീകരിക്കാനാവൂ എന്ന് പൊലീസ് അറിയിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനായി ഉപയോഗിക്കാനാണെന്നുള്ള സംശയവും നിലനിൽക്കുന്നതായി പൊലീസ് പറഞ്ഞു.
കളി ജയിച്ചശേഷം വീണ്ടും തഗ് മറുപടിയുമായി സഞ്ജു; ഇത്തവണ കൊടുത്തത് സ്വന്തം ബൗളര്‍മാര്‍ക്ക് തന്നെ
https://www.youtube.com/watch?v=Ko18SgceYX8