Asianet News MalayalamAsianet News Malayalam

യുവതി കുളിക്കുന്നതിനിടെ ദൃശ്യം പകര്‍ത്താന്‍ ശ്രമം: മാനന്തവാടിയിൽ യുവാവ് പിടിയില്‍

ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. 

Attempt to film woman bathing Man arrested in Mananthavady
Author
Kerala, First Published Jul 9, 2021, 8:21 PM IST

കല്‍പ്പറ്റ: ജോലി കഴിഞ്ഞ് വന്ന് വീട്ടിലെ കുളിമുറിയില്‍ കുളിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ ദൃശ്യം പകര്‍ത്താന്‍ ശ്രമിച്ച യുവാവ് പിടിയില്‍. കണിയാരം മെറ്റിയാരകുന്നേല്‍ ശരണ്‍പ്രകാശ് (25) ആണ് അറസ്റ്റിലായത്. ബുധനാഴ്ച വൈകുന്നേരം ഏഴ് മണിയോടെയായിരുന്നു സംഭവം. 

മാനന്തവാടിയിലെ ഒരു വ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുന്ന യുവതി വീട്ടിലെത്തി കുളിക്കുന്നതിനിടെ കുളിമുറിയില്‍ മൊബൈല്‍ ഫോണ്‍ കണ്ടെത്തുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ശരണ്‍പ്രകാശ് ഓടി രക്ഷപ്പെട്ടു. 

പരാതിയെ തുടര്‍ന്ന് മാനന്തവാടി പൊലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി പത്ത് മണിയോടെ പ്രതി പിടിയിലായത്. ശാസ്ത്രീയ പരിശോധനക്കായി മൊബൈൽ ഫോൺ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഐടി നിയമപ്രകാരമാണ് ശരണ്‍ പ്ര കാശിന്റെ പേരില്‍ കേസെടുത്തിട്ടുള്ളത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios