വയനാട്ടിൽ 2 മാസം പ്രായമുള്ള കുഞ്ഞിനെ വിൽക്കാൻ ശ്രമം; രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി പൊലീസ്
സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.
കൽപറ്റ: വയനാട്ടിൽ രണ്ടു മാസം പ്രായമായ പിഞ്ചുകുഞ്ഞിനെ വിൽപ്പന നടത്താൻ ശ്രമം. വൈത്തിരി പൊലീസ് സ്റ്റേഷൻ പരിധിയിലെ പിണങ്ങോടാണ് സംഭവമുണ്ടായിരിക്കുന്നത്. വിൽപന നടത്തുന്നതിന് മുമ്പ് തന്നെ കുഞ്ഞിനെ വൈത്തിരി പൊലീസ് രക്ഷപ്പെടുത്തി സിഡബ്ലിയുസിക്ക് കൈമാറി. വിൽപന നടത്താനുള്ള ശ്രമത്തിനിടെ കുഞ്ഞിനെയും അമ്മയെയും കണ്ടെത്തിയത് തിരുവനന്തപുരത്ത് നിന്നാണ്. സംഭവത്തെക്കുറിച്ച് പ്രാഥമിക അന്വേഷണം നടക്കുന്നതായി പൊലീസ് അറിയിച്ചു. കുറ്റക്കാരെ ഉടൻ കണ്ടെത്തുമെന്നും പൊലീസ് വ്യക്തമാക്കി.