സംഭവം വിദ്യാർഥിനി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി.

മാന്നാർ: ട്യൂഷൻ സെന്‍ററിൽ പോകവേ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. മാന്നാർ കുട്ടമ്പേരൂർ സ്വദേശി അനിൽ കുമാറിനെ (57) ആണ് മാന്നാർ പൊലീസ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

സെപ്റ്റംബർ ആറിന് ഉച്ചക്ക് ട്യൂഷൻ സെന്‍ററിലേക്ക് പോകാൻ വീട്ടിൽ നിന്ന് ഇറങ്ങിയ വിദ്യാർത്ഥിനിയെ ട്യൂഷൻ സെന്ററിൽ കൊണ്ടുപോയി ആക്കാമെന്ന് പറഞ്ഞ് പ്രതി സ്കൂട്ടറിൽ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. സംഭവം വിദ്യാർഥിനി മാതാപിതാക്കളെ അറിയിച്ചതിനെ തുടർന്ന് പോലീസിൽ പരാതി നൽകി. തുടർന്ന് മാന്നാർ പോലീസ് ഇൻസ്പെക്ടർ എ അനീഷിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

രാത്രി മാത്രം പ്രവർത്തനം, കാലിത്തീറ്റ കേന്ദ്രത്തെ ചുറ്റിപ്പറ്റി ദുരൂഹത; പിടികൂടിയത് 13563 ലിറ്റർ സ്പിരിറ്റ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം