ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം. സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. 

മാന്നാർ: ചെന്നിത്തല സഹകരണ ബാങ്കിൽ മോഷണശ്രമം. സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. ചെന്നിത്തല സഹകരണ ബാങ്ക് കോട്ടമുറി ശാഖയിലാണ് മോഷണശ്രമം നടന്നത്. ഇന്നലെ പുലർച്ചെയാണ് സംഭവം. 

ബാങ്കിന്റെ മുൻവശത്ത് സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകൾ മോഷ്ടാവ് നശിപ്പിച്ചു. ഷട്ടർ തകർത്ത് അകത്തു കയറിയായിരുന്നു ശ്രമം. പൊലീസെത്തി തെളിവെടുപ്പ് നടത്തി. 

മോഷ്ടാവിൻ്റെ ദൃശ്യങ്ങൾ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ആലപ്പുഴയിൽ നിന്ന് വിരലടയാള വിദഗ്ധരും ഡോഗ് സ്കോടുമെത്തി തെളിവുകൾ ശേഖരിച്ചു.