നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കവേയാണ് ശ്രീദേവി കൗൺസിലർ സ്ഥാനം രാജിവച്ചത്. 

ആറ്റിങ്ങൽ: ആറ്റിങ്ങല്‍ നഗരസഭയിലെ ബിജെപി കൗൺസിലര്‍ രാജി വെച്ചു. നഗരസഭ വട്ടവിള 19-ാം വാർഡ് കൗൺസിലറായ ശ്രീദേവിയാണ് കൗൺസിലർ സ്ഥാനം രാജിവച്ചത്. രാജിക്കത്ത് കഴിഞ്ഞ ദിവസം നഗരസഭ സെക്രട്ടറി എസ്.വിശ്വനാഥന് കൈമാറി രസീത് കൈപ്പറ്റിയിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

2015 ലെ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിൽ 19-ാം വാര്‍ഡില്‍ നിന്നാണ് ബിജെപി പ്രതിനിധിയായി ശ്രീദേവി നഗരസഭയിലെത്തിയത്. നിലവിലെ കൗൺസിലിന് 21 ദിവസം മാത്രം കാലാവധി ബാക്കി നിൽക്കവേയാണ് ശ്രീദേവി കൗൺസിലർ സ്ഥാനം രാജിവച്ചത്. 

നഗരസഭയും കൗൺസിലുമായും ബന്ധപ്പെട്ടുള്ള പ്രവർത്തനങ്ങളിൽ ഇവർ പൂർണ തൃപ്തയായിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയതായി നഗരസഭ അധികൃതർ അറിയിച്ചു.