കയ്യാല നിര്‍മാണത്തിലും തണ്ണീര്‍ക്കുഴി നിര്‍മാണത്തിലും കാന നിര്‍മാണത്തിലുമാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. 

ഇടുക്കി: ഉടുമ്പന്നൂരിൽ തൊഴിലുറപ്പ് പദ്ധതിയില്‍ ക്രമക്കേട് നടന്നതായി ഓഡിറ്റ് വിഭാഗം കണ്ടെത്തിയ തുക ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ചു. കയ്യാല നിര്‍മാണത്തിലും തണ്ണീര്‍ക്കുഴി നിര്‍മാണത്തിലും കാന നിര്‍മാണത്തിലുമാണ് ക്രമക്കേടുകള്‍ കണ്ടെത്തിയത്. പല വാര്‍ഡുകളിലും നിര്‍മിച്ച കയ്യാലയുടെ അളവില്‍ കൂടുതല്‍ കണക്കാക്കി ബില്ല് മാറി തുക എടുത്തതായി കണ്ടെത്തിയിരുന്നു. 

തണ്ണീര്‍ക്കുഴികളുടെ എണ്ണവും ബില്ല് മാറിയ തുകയും തമ്മില്‍ വലിയ പൊരുത്തക്കേടും കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളെല്ലാം ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നു. ക്രമക്കേട് കാണിച്ചതായി തെളിഞ്ഞതിനെ തുടര്‍ന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടി വേണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.

കണക്കിൽ 548 കാനകൾ പണിതത് 287 വും

2023 ഏപ്രില്‍ ഒന്ന് മുതല്‍ സെപ്റ്റംബര്‍ 30 വരെ കാലയളവിലുള്ള പ്രവര്‍ത്തികളാണ് ഓഡിറ്റ് വിഭാഗം പരിശോധിച്ചത്. മെഷര്‍മെന്റ് ബുക്ക് പ്രകാരം 6613 മീറ്റര്‍ സ്‌ക്വയര്‍ മീറ്റര്‍ കയ്യാല പണിതതായി കാണിച്ച് തുക മാറിയെടുത്തു. എന്നാല്‍ ഓഡിറ്റ് വിഭാഗത്തിന്റെ പരിശോധനയില്‍ 2642 മീറ്റര്‍ സ്‌ക്വയര്‍ മാത്രമാണ് ഉള്ളതെന്ന് കണ്ടെത്തി. 

രേഖകളില്‍ 548 കാനകള്‍ പണിതതായി കാണിച്ചിട്ടുണ്ടെങ്കിലും 287 എണ്ണം മാത്രമാണെന്ന് ഓഡിറ്റ് റിപ്പോര്‍ട്ടിലുണ്ട്. 1360 തണ്ണീര്‍ക്കുഴി നിര്‍മ്മിച്ചതായി കാട്ടി ബില്ലു മാറിയിട്ടുണ്ടെങ്കിലും 430 എണ്ണമാണ് കുഴിച്ചതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് 93880 രൂപ ബന്ധപ്പെട്ട ജീവനക്കാരില്‍ നിന്ന് തിരിച്ച് പിടിച്ച് എന്‍ ആര്‍.ഇ ജി.സ് സംസ്ഥാന മിഷ്ന്റെ അക്കൗണ്ടിലേയ്ക്ക് ഒക്ടോബര്‍ നാലിന് അടയ്പ്പിക്കുകയാണുണ്ടായത്. 

ഫേഷ്യൽ ചെയ്തിട്ട് കാശ് കൊടുക്കാത്ത 'പൊലീസുകാരി'! ആ ഒരൊറ്റ സംശയത്തിൽ കുടുങ്ങി, വിവാഹംവരെ എത്തിയ വൻ തട്ടിപ്പ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം