മേച്ചേരി ചെറുവളപ്പിൽ പ്രമോദ് കുമാർ (49 ) ആണ് അറസ്റ്റിലായത്.

കോഴിക്കോട്: സ്കൂളിന് മുൻപിൽ പരസ്യ മദ്യപാനം നടത്തിയ ഓട്ടോ ഡ്രൈവറെ എക്സൈസ് അറസ്റ്റ് ചെയ്തു. മേച്ചേരി ചെറുവളപ്പിൽ പ്രമോദ് കുമാർ (49 ) ആണ് അറസ്റ്റിലായത്. വെസ്റ്റ്ഹിൽ സെന്‍റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കന്‍ററി സ്കൂളിന് മുൻപിൽ നിന്നാണ് ഇയാളെ പിടികൂടിയത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

സ്കൂള്‍ പ്രവേശനോത്സവത്തിന്‍റെ ഭാഗമായി സ്കൂള്‍ പരിസരങ്ങളില്‍ കോഴിക്കോട് എക്സൈസ് എൻഫോഴ്സ്മെന്‍റ് ആന്‍റ് ആന്‍റി നർക്കോട്ടിക് സ്പെഷ്യൽ സ്ക്വാഡ് വ്യാപകമായി പരിശോധന നടത്തിയിരുന്നു. വരും ദിവസങ്ങളിലും എക്സൈസിന്‍റെ പരിശോധന ശക്തമാക്കും.