Asianet News MalayalamAsianet News Malayalam

health workers| മദ്യപിച്ച് ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചു; ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍

കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നില്‍വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.
 

auto driver assaulted; Health officials in custody
Author
Kozhikode, First Published Nov 18, 2021, 7:44 AM IST

കോഴിക്കോട്: മദ്യപിച്ച് (Drunken) ഓട്ടോ ഡ്രൈവറെ (Auto driver) മര്‍ദ്ദിച്ച ആരോഗ്യ വകുപ്പുദ്യോഗസ്ഥരെ (Health officials) പൊലീസ് (Police) കസ്റ്റഡിയിലെടുത്തു. കോഴിക്കോട് ബീച്ച് ആശുപത്രിയിലെ (Kozhikode beach hospital സെക്രട്ടറി അഗസ്റ്റിന്‍, ക്ലര്‍ക്ക് അരുണ്‍ എന്നിവര്‍ക്കെതിരെ ഓട്ടോ ഡ്രൈവര്‍ നല്‍കിയ പരാതിയിലാണ് കസബ പൊലീസ് കേസെടുത്തത്. പൊലീസെന്ന് പറഞ്ഞാണ് തല്ലിയതെന്ന് മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവര്‍ പറഞ്ഞു. കോഴിക്കോട് കോട്ടപ്പറമ്പ് ആശുപത്രിക്ക് മുന്നില്‍വച്ച് ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. ഫ്രാന്‍സിസ് റോഡ് സ്വദേശിയായ അജ്മല്‍ നാസിയുടെ ഓട്ടോയില്‍ കയറിയ ഇരുവരും യാത്രക്കിടെ അസഭ്യം പറഞ്ഞെന്നും വഴിയിലിട്ട് മര്‍ദ്ദിച്ചെന്നുമാണ് പരാതി.

പൊലീസാണെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനമെന്ന് ഓട്ടോ ഡ്രൈവര്‍ പറയുന്നു. മര്‍ദ്ദനമേറ്റ ഓട്ടോ ഡ്രൈവറെ ആദ്യം ബീച്ചാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ പരിശോധനകള്‍ക്കായി രാത്രിതന്നെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നാട്ടുകാര്‍ പൊലീസിലേല്‍പിച്ച ഇരുവരെയും രാത്രി വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. ഓട്ടോ ഡ്രൈവറുടെ പരാതിയില്‍ കസബ പൊലീസാണ് ഇരുവര്‍ക്കുമെതിരെ കേസെടുത്തത്.

Sanjith Murder| ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകം: പ്രതികളെ പിടികൂടാനാകാതെ പൊലീസ്
 

Follow Us:
Download App:
  • android
  • ios