പേരാമ്പ്രയിൽ ഓട്ടോറിക്ഷ ഡ്രൈവർക്ക് നേരെ ആക്രമണം. പുളിയോട്ട്മുക്കിലെ ഓട്ടോ തൊഴിലാളിയായ കണിയാങ്കണ്ടി ഷമീറിനാണ് (40) പരിക്കേറ്റത്. 

കോഴിക്കോട്: പേരാമ്പ്രയില്‍ ഓട്ടോ ഡ്രൈവറെ ആക്രമിച്ച് പരിക്കേല്‍പ്പിച്ചതായി പരാതി. പുളിയോട്ട്മുക്കിലെ ഓട്ടോ തൊഴിലാളിയായ കണിയാങ്കണ്ടി ഷമീറി(40)നാണ് പരിക്കേറ്റത്. കഴിഞ്ഞ ഞായറാഴ്ച വൈകീട്ട് 6.30നായിരുന്നു സംഭവം. പുളിയോട്ട്മുക്ക്-നെല്ലിനിക്കുഴി നടപ്പാതയില്‍ വച്ചായിരുന്നു സംഭവം.

നടപ്പാതയിലേക്ക് ഓട്ടോറിക്ഷ കയറ്റി എന്നാരോപിച്ച് ഒരുകൂട്ടം സാമൂഹ്യവിരുദ്ധരാണ് യുവാവിനെ ആക്രമിച്ചത്. ഇരുകൈകള്‍ക്കും തോളെല്ലിനും സാരമായി പരിക്കേറ്റ ഷമീറിനെ മൊടക്കല്ലൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ചും പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ടും ഓട്ടോ തൊഴിലാളികള്‍ കഴിഞ്ഞ ദിവസം പണിമുടക്ക് നടത്തി.