പെരുമ്പിലാവിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം. വാടക ചോദിച്ചതിനാണ് മദ്യപിച്ച യാത്രക്കാരൻ ഡ്രൈവറെ മർദ്ദിച്ചത്. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

പെരുമ്പിലാവ്: ഓട്ടോ വിളിച്ച വാടക ചോദിച്ചതിന് ഡ്രൈവർക്ക് ക്രൂരമർദ്ദനം. മദ്യപിച്ച ശേഷമായിരുന്നു ആക്രമണം. വ്യാഴാഴ്ച രാത്രി പത്തോടെയാണ് സംഭവം. തമിഴ്നാട് സ്വദേശി ചിന്നരാജ് പെരുമ്പിലാവ് കെ ആർ ബാറിന് സമീപത്തെ ഓട്ടോ പാർക്കിൽ നിന്ന് ഓട്ടോ വിളിച്ചു വീട്ടിൽ എത്തി. ഇതിന് ശേഷം ഓട്ടോ കൂലി ചോദിച്ച ഷാജഹാനെയാണ് മർദ്ദിച്ചവശനാക്കിയത്. 

തലയ്ക്ക് ഗുരുതര പരിക്കേറ്റ പെരുമ്പിലാവ് അംബേദ്കർ നഗർ പോക്കാക്കില്ലത്ത് ഷാജഹാൻ ( 57) നെ കുന്നോളം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മർദ്ദനം നടക്കുന്നതിനിടെ സമീപത്ത് വീട്ടുകാർ പകർത്തിയ വീഡിയോയിൽ സംഭവങ്ങൾ വ്യക്തമാണ്. ഷാജഹാൻ കുന്നോളം പൊലീസിൽ പരാതി നൽകി. തമിഴ്നാട് സ്വദേശി ചിന്നരാജാണ് ഷാജഹാനെ മർദ്ദിച്ചത് ആനക്കല്ല് ക്രഷറിക്ക് സമീപം കല്ലുകൊത്ത് തൊഴിലാളിയാണ് അമ്പതുകാരനായ ചിന്നരാജ്.