ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

കൊച്ചി: എറണാകുളം കാഞ്ഞൂരിൽ മധ്യവയസ്കൻ സുഹൃത്തിന്റെ വീടിന് മുന്നിൽ തീ കൊളുത്തി ആത്മഹത്യ ചെയ്തു. കരുമാലൂർ സ്വദേശി ഷാജിയാണ് മരിച്ചത്. കാഞ്ഞൂർ പള്ളിക്ക് സമീപമുള്ള സുഹൃത്തിന്റെ വീട്ടിൽ ഓട്ടോറിക്ഷയിൽ എത്തിയ ശേഷം മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ ഷാജി മരണമടഞ്ഞു. ഇരുവരും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. 

YouTube video player

കാണാതായ ആദിവാസി യുവാവ് മരിച്ച നിലയിൽ

പാലക്കാട്: മൂന്ന് ദിവസം മുമ്പ് കാണാതായ ആദിവാസി യുവാവിനെ കിണറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. അട്ടപ്പാടി ഷോളയൂർ കള്ളക്കര ഊരിലെ രങ്കൻ - തുളസി ദമ്പതികളുടെ മകൻ മല്ലേഷിനെ ആണ് കിണറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. 18 വയസ്സായിരുന്നു. മൂന്ന് ദിവസം മുമ്പ് കാണാതായ ഈ ആദിവാസി യുവാവിന് മാനസിക പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. ഫെബ്രുവരി 7-ന് ഇതേ കിണറിൽ കള്ളക്കര ഊരിൽ തന്നെയുള്ള മറ്റൊരു പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.

ഭാരതപ്പുഴയിൽ വിദ്യാത്ഥി മുങ്ങി മരിച്ചു

പാലക്കാട്: കല്ലേക്കാട് പൊടിപ്പാറയിൽ വിദ്യാത്ഥി മുങ്ങി മരിച്ചു. ഭാരതപ്പുഴയിൽ കുളിക്കാനിറങ്ങിയ ശിഫാദ് (14) ആണ് മരിച്ചത്. സുഹൃത്തുക്കൾക്കെപ്പം കുളിക്കാനിറങ്ങിയ ശിഫാദ് ഒഴുക്കിൽപെടുകയായിരുന്നു. നാട്ടുകാരും , സന്നദ്ധ പ്രവർത്തകരും ചേർന്ന് ശിഫാദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല