Asianet News MalayalamAsianet News Malayalam

കളഞ്ഞു കിട്ടിയ പഴ്സില്‍ 21000 രൂപ; പണവും പഴ്സും ഉടമക്ക് തിരികെ നല്‍കി ഓട്ടോ ഡ്രൈവര്‍

ഇന്നലെ ഉച്ചയോടെ വെങ്ങാനൂർ ജംഗഷനിൽ നിന്നാണ്  21505 രൂപ അടങ്ങുന്ന പഴ്സ് ഗിരീഷിന് കളഞ്ഞു കിട്ടിയത്. ഉടൻതന്നെ ഗിരീഷ് ഈ പഴ്സും പണവും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

auto driver gave back woman wallet lost in vizhinjam
Author
Thiruvananthapuram, First Published Aug 7, 2020, 9:49 AM IST

തിരുവനന്തപുരം: വെങ്ങാനൂർ ജംഗ്ഷനിൽ നിന്നും കളഞ്ഞു കിട്ടിയ പഴ്സും പണവും പൊലീസ് സ്റ്റേഷനിലെത്തിച്ച് ഉടമക്ക് മടക്കി നൽകി മാതൃകയായി ഓട്ടോഡ്രാവർ. തിരുവനന്തപുരത്ത് വെങ്ങാനൂർ ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറായ വെങ്ങാനൂർ നവനീതത്തിൽ മാധവൻ നായരുടെ മകൻ  എം. ഗിരീഷ് കുമാറാണ് മാതൃകാപരമായ പ്രവർത്തനത്തിലൂടെയും സത്യസന്ധതയിലൂടെയും പൊലീസിൻറെയും നാട്ടുകാരുടെയും അഭിനന്ദനമേറ്റുവാങ്ങിയത്.

ഇന്നലെ ഉച്ചയോടെ വെങ്ങാനൂർ ജംഗഷനിൽ നിന്നാണ്  21505 രൂപ അടങ്ങുന്ന പഴ്സ് ഗിരീഷിന് കളഞ്ഞു കിട്ടിയത്. ഉടൻതന്നെ ഗിരീഷ് ഈ പഴ്സും പണവും വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ എത്തിച്ചു. തുടർന്ന്  പൊലീസ് അന്വേഷണത്തില്‍ പണവും പഴ്സും വിഴിഞ്ഞം പ്രൈമറി ഹെൽത്ത് സെൻററിലെ  ആശാ വർക്കറായ മുക്കോലഗീതാമണിയുടേതാണെന്ന് തിരിച്ചറിഞ്ഞു.  

തുടര്‍ന്ന് ഗീതാ മണിയെ സ്റ്റേഷനിൽ വിളിച്ചുവരുത്തി വിഴിഞ്ഞം സി.ഐ.എസ്.ബി. പ്രവീണിന്റേയും ജനമൈത്രി സി.ആർ. ഒ.
 തിങ്കൾ ഗോപകുമാറിന്റേയും സാന്നിദ്ധ്യത്തിൽ ഗിരീഷ് കുമാറിനെക്കൊണ്ട് പഴ്സും പണവും  ഉടമയ്ക്ക് തിരികെ നല്കി. മഹാമാരിയുടെ കാലത്തും നന്മവറ്റാത്ത ഗീരീഷിന്‍റെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ് സഹപ്രവര്‍ത്തകരും നാട്ടുകാരും.

Follow Us:
Download App:
  • android
  • ios