സർക്കാർ സഹായം നൽകണമെന്നാണ് ഓട്ടോ ഡ്രൈവറായ ഇയാളുടെ ആവശ്യം. കഴിഞ്ഞ ഒന്നര മണിക്കൂറോളം സമയമായി ടവറിന് മുകളിലാണ് ഇദ്ദേഹമുള്ളത്.

കൊച്ചി: ലോക്ഡൗൺ കാലത്ത് ജീവിക്കാൻ വഴിയില്ലെന്ന് ചൂണ്ടിക്കാട്ടി മൊബൈൽ ടവറിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ആലുവ ഏലൂക്കര സ്വദേശി മനോജ് കുമാറാണ് ടവറിന് മുകളിൽ കയറി ആത്മഹത്യാ ഭീഷണി മുഴക്കുന്നത്. സർക്കാർ സഹായം നൽകണമെന്നാണ് ഓട്ടോ ഡ്രൈവറായ ഇയാളുടെ ആവശ്യം. കഴിഞ്ഞ ഒന്നര മണിക്കൂറോളം സമയമായി ടവറിന് മുകളിലാണ് ഇദ്ദേഹമുള്ളത്. പൊലീസും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. ഇറങ്ങാൻ ആവശ്യപ്പെട്ടിട്ടും ഇയാൾ തയ്യാറാകുന്നില്ല. 

YouTube video player


കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona