ആലപ്പുഴയില്‍ ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി  കിടന്നിരുന്ന ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. 

ഹരിപ്പാട്: ആലപ്പുഴ ഹരിപ്പാടില്‍ നിര്‍ത്തിയിട്ട ഓട്ടോ തീപിടിച്ച് കത്തി നശിച്ചു. താമല്ലാക്കൽ കെവി ജെട്ടി ജംഗ്ഷനിലുള്ള ഓട്ടോവർക് ഷോപ്പിന് സമീപം ദേശീയ പാതയ്ക്കരികിലായി കിടന്നിരുന്ന ഓട്ടോയാണ് തീപിടിച്ച് കത്തി നശിച്ചത്. ഇന്ന് പുലർച്ചെ ഒരു മണിയോട് കൂടിയായിരുന്നു സംഭവം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പ്രളയ സമയത്ത് കേട് പറ്റിയ ഓട്ടോ വർക് ഷോപ്പിൽ എത്തിച്ചതായിരുന്നു. പിന്നിട് വർക്ക്ഷോപ്പിന്‍റെ പ്രവർത്തനം ഇല്ലാതായതിനെ തുടർന്ന് മാസങ്ങളായി റോഡിന് സമീപം കിടക്കുകയായിരുന്നു. ഉണങ്ങിയ പുല്ല് പടർപ്പുകൾക്ക് തീപിടിച്ചാണ് അപകടമുണ്ടായതെന്ന് കരുതുന്നു. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് ഹരിപ്പാട് ഫയർഫോഴ്സ് എത്തി തീ അണച്ചു.