ചാരുംമൂട്: ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ച് ഡ്രൈവർ മരിച്ചു. നൂറനാട് ഉളവുക്കാട് മണിമംഗലത്ത് മോഹനൻ (52) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ ഉളവുക്കാട് കനാൽ ജംഗ്ഷന് സമീപത്തായിരുന്നു വച്ചായിരുന്നു അപകടം.

അപകട സമയത്ത് മോഹനൻ മാത്രമാണ് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്നത്.  ഓട്ടോ ഓടിച്ച് വരുമ്പോൾ ഹൃദയാഘാതം ഉണ്ടായതാണ് അപകട കാരണമെന്നാണ് നിഗമനം. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റ് ഒടിയുകയും ഓട്ടോ തകരുകയും ചെയ്തു. 

ഗുരുതരമായി പരിക്കേറ്റ മോഹനനെ പന്തളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും വഴി മരിച്ചു.