തിരൂര്‍ പറവണ്ണയില്‍ ഓട്ടോറിക്ഷകള്‍ കത്തിച്ചു. നാല് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. സി പി എം പ്രവര്‍ത്തകരുടേതാണ് ഓട്ടോറിക്ഷകള്‍. ഒരു വീടും കത്തിക്കാൻ ശ്രമം. പിന്നില്‍ മുസ്ലീം ലീഗെന്ന് സി പി എം. പങ്കില്ലെന്ന് മുസ്ലീം ലീഗ്.
മലപ്പുറം: തിരൂർ പറവണ്ണയിൽ വീണ്ടും ഓട്ടോറിക്ഷകൾ കത്തിച്ചു. സി പി എം പ്രവർത്തകരുടെ നാല് ഓട്ടോറിക്ഷകളാണ് കത്തിച്ചത്. തിരൂര്‍ തീരദേശത്തെ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാൻ സി പി എം - മുസ്ലീം ലീഗ് നേതാക്കളുടെ നേതൃത്വത്തിൽ സമാധാന യോഗങ്ങൾ നടക്കുന്നതിനിടെയാണ് വീണ്ടും ആക്രമണം.
പുലർച്ചെ ഒരു മണിക്കും നാല് മണിക്കും ഇടയിലാണ് വിട്ടുമുറ്റങ്ങളില്‍ നിര്‍ത്തിയിട്ടിരുന്ന നാല് ഓട്ടോറിക്ഷകൾ കത്തിച്ചത്. നിർമാണത്തിലിരിക്കുന്ന ഒരു വീടും കത്തിക്കാൻ ശ്രമമുണ്ടായി. മുസ്ലീം ലീഗ് പ്രവർത്തകരാണ് ആക്രമത്തിന് പിന്നിലെന്ന് സി പി എം ആരോപിച്ചു. ഒരു മാസം മുമ്പ് മുസ്ലീം ലീഗ് പ്രവർത്തകരുടെ വാഹനങ്ങളും പറവണ്ണയില്‍ കത്തിച്ചിരുന്നു. അതിന്‍റെ പ്രതികാരമാണ് ആ ആക്രമണമെന്ന് പൊലീസ് സംശയിക്കുന്നു.
അതേസമയം, അക്രമണത്തില്‍ പങ്കില്ലെന്ന് മുസ്ലീം ലീഗ് നേതൃത്വം അറിയിച്ചു. സമാധാനാന്തരീക്ഷം തകർക്കാനുള്ള ബോധപൂര്‍വമായ ശ്രമത്തില്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ക്കാര്‍ക്കെങ്കിലും പങ്കുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും മുസ്ലീം ലീഗ് നേതാക്കള്‍ അറിയിച്ചു.
